
യാത്രക്കാരിക്ക് വൃത്തിഹീനമായ സീറ്റ് നല്‍കിയ ഇന്‍ഡിഗോ വിമാന കമ്പനിക്ക് 1.5 ലക്ഷം രൂപ പിഴയിട്ട് ഡല്‍ഹി ഉപഭോക്തൃഫോറം. യാത്രക്കാരിക്കുണ്ടായ മാനസിക ബുദ്ധിമുട്ടും വേദനയും കണക്കിലെടുത്ത് ഇവര്‍ക്ക് 1.5ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പിങ്കി എന്ന യാത്രക്കാരിയാണ് തനിക്ക് വൃത്തിഹീനവും കറപുരപണ്ടതുമായ സീറ്റാണ് നല്‍കിയതെന്ന് കാണിച്ച് ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കിയത്. 2025 ജനുവരി 2ന് ബകുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് നടത്തിയ യാത്രയിലാണ് ഇവര്‍ക്ക് മോശം സീറ്റ് ലഭിച്ചത്. ഇത് സംബന്ധിച്ച് പിങ്കി ക്രൂവിനോട് പരാതിപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍ പിങ്കിക്ക് മറ്റൊരു സീറ്റ് നല്‍കിയെന്നായിരുന്നു വിമാന കമ്പനിയുടെ എതിര്‍വാദം. അവര്‍ സ്വമേധയാ ന്യൂഡല്‍ഹിയിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കിയെന്നും കമ്പനി ചൂണ്ടിക്കാട്ടി.
എന്നാല്‍ തെളിവുകള്‍ ചൂണ്ടിക്കാട്ടി യാത്രക്കാരിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് വിമാനക്കമ്പനിക്ക് ഉപഭോക്തൃ ഫോറം പിഴ ഇടുകയായിരുന്നു. യുവതിക്ക് 1.5ലക്ഷം രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവുകള്‍ക്കായി 25,000 രൂപ നല്‍കാനും ആവശ്യപ്പെട്ടു.
Content Highlights: IndiGo Fined Rs 1.5 Lakh For Providing "Unhygienic, Dirty" Seat To Passenger