സ്വർണ വളകൾ മുതൽ ബെൽറ്റ് വരെ; സിഡ്നി എയർപോർട്ടിൽ ലേലത്തിൽ വിറ്റ വിചിത്ര വസ്തുക്കൾ

സിഡ്‌നി എയര്‍പോര്‍ട്ടില്‍ ഈ വര്‍ഷം 2,000ത്തിലധികം നഷ്ടപ്പെട്ടതോ, മറന്ന് പോയതോ ആയ വസ്തുക്കള്‍ ലഭിച്ചിട്ടുണ്ട്

dot image

വിമാനത്താവളങ്ങളില്‍ വച്ച് നഷ്ടപ്പെട്ട സാധനങ്ങള്‍ പിന്നീട് എന്ത് ചെയ്യും? അവ തിരികെ കിട്ടിയില്ലെങ്കില്‍ സാധാരണയായി ലേലത്തില്‍ വില്‍ക്കാറാണ് പതിവ്. ആഡംബര ആഭരണങ്ങള്‍ മുതല്‍ പാത്രങ്ങള്‍ വരെ ലേലത്തില്‍ വില്‍ക്കുന്ന പതിവുണ്ട്. സിഡ്‌നി വിമാനത്താവളത്തില്‍ ഇത്തവണത്തെ വാര്‍ഷിക ലേലം തിങ്കളാഴ്ച്ച ആരംഭിച്ചു. അതില്‍ സ്വര്‍ണവള മുതല്‍ ബെല്‍റ്റുകളടക്കം ലേലത്തില്‍ വച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 10 ഡോളര്‍ മുതല്‍ 1000 ഡോളര്‍ വരെ വിലയുള്ള സാധനങ്ങളാണ് വില്‍പ്പനയ്ക്കുള്ളത്.

സിഡ്‌നി എയര്‍പോര്‍ട്ടില്‍ ഈ വര്‍ഷം 2,000ത്തിലധികം നഷ്ടപ്പെട്ടതോ, മറന്ന് പോയതോ ആയ വസ്തുക്കള്‍ ലഭിച്ചിട്ടുണ്ട്. ഇവ ലേലം ചെയ്ത് കിട്ടുന്ന പണം പ്രാദേശിക തലത്തില്‍ കുട്ടികള്‍ക്കുള്ള നീന്തല്‍ പഠനത്തിന് ധനസഹായം നല്‍കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കുമെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

250ലധികം ലാപ്‌ടോപ്പുകള്‍, 200 ഹെഡ്‌ഫോണുകള്‍, നിരവധി ഡിസൈനര്‍ ബെല്‍റ്റുകള്‍, തുറക്കാത്ത പെര്‍ഫ്യൂമുകള്‍, ഡ്യൂട്ടി ഫ്രീ മദ്യക്കുപ്പികള്‍ തുടങ്ങി നിരവധി സാധനങ്ങളാണ് ഇത്തവണ ലേലത്തില്‍ വിലക്കാനുള്ളത്. ഇവയില്‍ ചിലത് എയര്‍ലൈന്‍സ് നിരോധിച്ചതിനാല്‍ ഉപേക്ഷിക്കപ്പെട്ടതുമാണ്. ടെക് ഉപകരണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഹെഡ്‌ഫോണുകള്‍ക്കും, എയര്‍പോഡുകള്‍ക്കും ആളുകള്‍ എത്താറുണ്ട്. എന്നാല്‍ ഏറ്റവും ആവേശകരമായ ലേലം നടക്കുക സ്വര്‍ണത്തിലാണ്.

പ്രതിവര്‍ഷം വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന 40 ദശലക്ഷം ആളുകളുടെ സാധനങ്ങളെങ്കിലും നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം സിഡ്‌നി എയര്‍പോര്‍ട്ടില്‍ നിന്ന് 7,000 ആളുകളുടെ സാധനങ്ങള്‍ തിരികെ നല്‍കാന്‍ സാധിച്ചിട്ടുണ്ട്.

ലേലം വിളിയിലൂടെ പണം മാത്രമല്ല ലക്ഷ്യം വയ്ക്കുന്നത്. യാത്രക്കാരുടെ മറവി ഓര്‍മ്മിപ്പിക്കാന്‍ കൂടി വേണ്ടിയാണ് ഈ നടപടി. കൂടാതെ വിമാനത്താവളത്തിന്റെ ഭാഗത്ത് താമസിക്കുന്നവര്‍ക്ക് ഒരു ഗുണം കൂടിയാണിത്.

Content Highlight; Strange Items Found at Sydney Airport Auction

dot image
To advertise here,contact us
dot image