'എന്റെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലായി രണബാലി നിലനില്‍ക്കും'; വിജയ് ദേവരകൊണ്ട

ഇത്രയും മഹത്തായ ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും വിജയ് ദേവരകൊണ്ട

'എന്റെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലായി രണബാലി നിലനില്‍ക്കും'; വിജയ് ദേവരകൊണ്ട
dot image

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'രണബാലി'യുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങ് ഇന്ന് ഹൈദരബാദില്‍ വെച്ച് നടന്നു. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബര്‍ 16-നാണ് വേള്‍ഡ് വൈഡ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വിജയ് ദേവരകൊണ്ടയുള്‍പ്പെടെയുള്ളവര്‍ സംസാരിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏവരും ഏറ്റെടുത്തിരിക്കുകയാണ്.

''ഞങ്ങളുടെ 'രണബാലി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇത്രയും നല്ലൊരു കഥ ഞങ്ങളിലേക്ക് വന്നതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. രാഹുല്‍ കഥ പറഞ്ഞ ആ നിമിഷം തന്നെ ഞങ്ങള്‍ വളരെ ആവേശഭരിതരായി. കഥ ഞങ്ങളോട് പറഞ്ഞതിനേക്കാള്‍ മികച്ച രീതിയിലാണ് അദ്ദേഹം ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിജയിക്ക് തികച്ചും അനുയോജ്യമായ സിനിമയാണിത്. ഒരു നടന്‍ എന്ന നിലയില്‍ തന്റെ വൈവിധ്യം അദ്ദേഹം ഈ ചിത്രത്തില്‍ തെളിയിച്ചിട്ടുണ്ട്. വിവാഹശേഷം വിജയിയും രശ്മികയും ഞങ്ങളുടെ നിര്‍മ്മാണത്തില്‍ ഒന്നിച്ചു അഭിനയിക്കുന്നതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണെന്ന് കരുതുന്നു സിനിമയിലെ ഓരോ അഭിനേതാക്കളും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 'രണബാലി' പ്രേക്ഷകര്‍ക്ക് ഒരു മികച്ച അനുഭവമായിരിക്കും. ഇതൊരു അപൂര്‍വ്വമായ കഥയാണ്, എല്ലാവര്‍ക്കും ചിത്രം ഇഷ്ടപ്പെടും. ഒക്ടോബര്‍ 16-ന് നിങ്ങളെല്ലാവരും തീയേറ്ററുകളില്‍ വന്ന് ഞങ്ങളുടെ സിനിമ കാണണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'', ചിത്രത്തിന്റെ ഗംഭീരമായ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കവേ നിര്‍മ്മാതാവ് നവീന്‍ യെര്‍നേനി പറഞ്ഞ വാക്കുകള്‍.

ഈ സിനിമയിലൂടെ വിജയ് വലിയൊരു തലത്തില്‍ എത്തുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. റായലസീമ ഭാഷാശൈലിയില്‍ വിജയ് അഭിനയിച്ച രീതിയും കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ കൊണ്ടുവന്ന വിശദാംശങ്ങളും അസാധാരണമാണ് ഞങ്ങളുടെ ജയമ്മയായി രശ്മിക മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 'ഡിയര്‍ കൊമ്രേഡ്', 'പുഷ്പ' തുടങ്ങിയ ചിത്രങ്ങളിലൂടെ അവര്‍ ഞങ്ങളുടെ ബാനറുമായി ബന്ധപ്പെട്ടിരിക്കുന്നു, ആ ബന്ധം തുടരുന്നതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. എല്ലാ സാങ്കേതിക പ്രവര്‍ത്തകരും ഉയര്‍ന്ന നിലവാരമുള്ള ഔട്ട്പുട്ടാണ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 16-ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അസാധാരണമായ ഒരു അനുഭവം ലഭിക്കും. എട്ട് വര്‍ഷത്തോളമായി ഞങ്ങള്‍ വിജയിക്കൊപ്പം സഞ്ചരിക്കുന്നു. വിജയ് ഒരു അത്ഭുത വ്യക്തിയാണ്. വളരെ മൃദുവായ സംസാരിക്കുന്ന, യഥാര്‍ത്ഥത്തില്‍ ഒരു നല്ല മനുഷ്യന്‍ ചില ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ മനഃപൂര്‍വം നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചെറുപ്പക്കാരന്‍ വളരെ നല്ലൊരു മനുഷ്യനാണ്, പിന്നെന്തിനാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്? സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം എടുക്കുന്ന പരിശ്രമത്തെ ദയവായി അംഗീകരിക്കുക.

''വിജയിയുടെ ഏതെങ്കിലും സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, അത് നിങ്ങളുടെ ഇഷ്ടമാണ്. എന്നാല്‍ ഞങ്ങള്‍ ട്രെയിലര്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിലര്‍ ഇതൊരു ബ്രിട്ടീഷ് കാലഘട്ടത്തിലെ കഥയാണെന്നും ഇത്തരം സിനിമകള്‍ വിജയിക്കുമോയെന്നും ചോദ്യം ചെയ്ത് നെഗറ്റിവിറ്റി പ്രചരിപ്പിക്കാന്‍ തുടങ്ങി, നിങ്ങള്‍ വിജയിയെ ദൂരെ നിന്നാണ് കാണുന്നത്. വര്‍ഷങ്ങളായി ഞങ്ങള്‍ അവനെ അടുത്തുനിന്ന് നിരീക്ഷിക്കുകയാണ്. അവന്‍ തന്റെ സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും മാത്രമേ സംസാരിക്കാറുള്ളൂ. മറ്റാരെക്കുറിച്ചും അവന്‍ സംസാരിക്കുകയോ ആരുടെയും കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യുന്നില്ല. തന്റെ സിനിമയ്ക്കപ്പുറം വിജയിക്ക് മറ്റൊരു ലോകമില്ല. ഇത്തരം ഒരു നായകനെക്കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. വിജയിയെക്കുറിച്ച് പോസിറ്റീവായി ചിന്തിക്കൂ, അപ്പോള്‍ എല്ലാം പോസിറ്റീവായി തോന്നും .ട്രെയിലര്‍ പോലെ തന്നെ സിനിമയും വളരെ ഗംഭീരവും ഉയര്‍ന്ന നിലവാരമുള്ളതുമാണ്. ഒക്ടോബര്‍ 16-ന് 'രണബാലി' പോലൊരു സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റ് സിനിമ തീയേറ്ററുകളില്‍ നിങ്ങള്‍ കാണാന്‍ പോകുകയാണ്.'', നിര്‍മ്മാതാവ് രവിശങ്കര്‍ പറഞ്ഞ വാക്കുകള്‍.

''ഞാന്‍ ഒരു സിനിമ ചെയ്തിട്ട് വര്‍ഷങ്ങളായി. നിങ്ങളുടെ മുന്നില്‍ മികച്ചൊരു സിനിമ എത്തിക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ഇത്രയും സമയമെടുത്തത് ഞാന്‍ അഭിമാനത്തോടെ 'രണബാലി' നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. 'ശ്യാം സിംഗ റോയി'ക്ക് ശേഷം, അടുത്തതായി ഏതു തരം സിനിമ ചെയ്യണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഒരു ബുറ കഥ (നാടോടി കഥാരൂപം) എന്റെ മുന്നിലെത്തുന്നത്. സിനിമകളൊന്നുമില്ലാതിരുന്ന അക്കാലത്ത്, നായകന്മാരുടെയും യോദ്ധാക്കളുടെയും കഥകള്‍ ബുറകഥകളിലൂടെയാണ് ആളുകളിലേക്ക് എത്തിയിരുന്നത്. ആ കഥകള്‍ ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് സഞ്ചരിച്ചു.അങ്ങനെയൊരു യോദ്ധാവിന്റെ കഥ ബുറകഥയുടെ രൂപത്തില്‍ എന്നിലേക്ക് വന്നപ്പോള്‍ അത് കേട്ട് ഞാന്‍ അമ്പരന്നുപോയി. ഞാന്‍ കേട്ട യോദ്ധാവ് ദൈവങ്ങളോട് സംസാരിച്ചു, രാക്ഷസന്മാരോട് പൊരുതി, കുതിരയോടിച്ചു, വമ്പന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തു. റായലസീമയില്‍ നിന്നുള്ള ഒരു യോദ്ധാവായിരുന്നു അവന്‍. അങ്ങനെയൊരു സിനിമ ചെയ്യണമെന്ന് ഞാന്‍ അപ്പോള്‍ തന്നെ തീരുമാനിച്ചു.

നമ്മുടെ തെലുങ്ക് പ്രേക്ഷകരോട് ഇത്രയും വലിയ വികാരങ്ങളുള്ള ഒരു കഥ പറയാന്‍ ഞാന്‍ ആഗ്രഹിച്ചു, അങ്ങനെയാണ് ഞാന്‍ 'രണബാലി' ആരംഭിച്ചത്. ''ഈ കഥയിലൂടെ എന്താണ് പറയേണ്ടതെന്ന് ചിന്തിക്കുമ്പോഴാണ് റായലസീമയുടെ ചരിത്രം പഠിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് ക്ഷാമത്തെക്കുറിച്ച് ഞാന്‍ അറിയുന്നത്. റായലസീമ, കോസ്റ്റല്‍ ആന്ധ്ര, തെലങ്കാനയുടെ ചില ഭാഗങ്ങള്‍, കര്‍ണാടക, തമിഴ്നാട്, മൈസൂര്‍ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു ആ ക്ഷാമം എന്ന് ഞാന്‍ മനസ്സിലാക്കി. ഈ പ്രദേശങ്ങളൈയെല്ലാം ബാധിച്ച വന്‍ ക്ഷാമമായിരുന്നു അത്. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന 'ദി ഗ്രേറ്റ് സൗത്ത് ഇന്ത്യന്‍ മദ്രാസ് ഫാമൈന്‍' എന്നാണ് അത് അറിയപ്പെട്ടിരുന്നത്.രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരുകോടിയോളം ആളുകള്‍ പട്ടിണി കിടന്ന് മരിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇത് ശരിക്കും സാധ്യമാണോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു ഇത് സത്യമാണെങ്കില്‍, എന്തുകൊണ്ടാണ് നമ്മുടെ പാഠപുസ്തകങ്ങളില്‍ ഈ ക്ഷാമത്തെക്കുറിച്ച് പരാമര്‍ശിക്കാത്തത് എന്ന് ഞാന്‍ ചോദ്യം ചെയ്തു. ഞാന്‍ അതിനെക്കുറിച്ച് ഗവേഷണം നടത്താന്‍ തുടങ്ങി ഞാന്‍ നിരവധി പുസ്തകങ്ങള്‍ വായിച്ചു, പല സ്ഥലങ്ങളില്‍ യാത്ര ചെയ്തു, നിരവധി ചരിത്രകാരന്മാരെ കണ്ടുമുട്ടി. ഈ ക്ഷാമം ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. അപ്പോഴാണ് എന്റെ അടുത്ത സിനിമയുടെ വിഷയം ഇതായിരിക്കണം എന്ന് ഞാന്‍ തീരുമാനിച്ചത്. ഇത് ലോകത്തോട് പറയേണ്ട കഥയാണെന്ന് എനിക്ക് തോന്നി. എനിക്ക് മൈത്രി മൂവി മേക്കേഴ്സിന് വേണ്ടി ഒരു സിനിമ ചെയ്യണമായിരുന്നു. ഈ കഥയുടെ പശ്ചാത്തലവും കഥാപാത്രവും ലോകവും നിര്‍മ്മാതാവ് രവി ഗാരുവിന് മുന്നില്‍ കൃത്യമായ രീതിയില്‍ ഞാന്‍ അവതരിപ്പിച്ചു, അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും എനിക്ക് വലിയ പിന്തുണ നല്‍കുകയും ചെയ്തു. ഈ കഥയ്ക്ക് ശക്തനായ ഒരു നടനെ ആവശ്യമായിരുന്നു. വാളേന്തി കുതിരപ്പുറത്ത് സഞ്ചരിക്കുന്ന യോദ്ധാവിന്റെ ചിത്രം എന്റെ മനസ്സിലുണ്ടായിരുന്നു.

ഇത്രയും സമയവും കഠിനാധ്വാനവും പരിശ്രമവും ആര്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ചിന്തിച്ചപ്പോള്‍ വിജയ് ദേവരകൊണ്ടയെയല്ലാതെ മറ്റാരെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. വിജയിക്ക് എന്റെ ആശയം ഇഷ്ടപ്പെട്ടു. അദ്ദേഹത്തിനും ചരിത്രത്തില്‍ താല്പര്യമുണ്ട്. ഇത് ലോകത്തോട് പറയേണ്ട കഥയാണെന്ന് എന്നോടൊപ്പം അദ്ദേഹവും വിശ്വസിച്ചു. അവിടെ നിന്ന് 'രണബാലി'ക്ക് വേണ്ടിയുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു. ഈ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ നാല് വര്‍ഷം പ്രവര്‍ത്തിച്ചു, ഒക്ടോബര്‍ 16-ന് ഞങ്ങള്‍ ഇത് നിങ്ങളുടെ മുന്നില്‍ എത്തിക്കുകയാണ്. ഇന്ന്, നിങ്ങള്‍ ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ അത് അഞ്ച് മിനിറ്റിനുള്ളില്‍ നിങ്ങളുടെ പക്കലെത്തും. എന്നാല്‍ ഭക്ഷണം കിട്ടാത്തതുകൊണ്ട് മാത്രം നമ്മുടെ പൂര്‍വ്വികരില്‍ ഒരുകോടി ആളുകള്‍ മരിച്ചുവെങ്കില്‍, അത് എത്രമാത്രം ഭയാനകമായിരുന്നുവെന്ന് ചിന്തിച്ചുനോക്കൂ. . ആ ദേഷ്യത്തില്‍ നിന്നും വേദനയില്‍ നിന്നുമാണ് ഈ സിനിമ പിറന്നത്. 'രണബാലി' ഒരു യുദ്ധം പോലെയായിരിക്കും. നിങ്ങള്‍ക്ക് മികച്ചൊരു സിനിമാറ്റിക് അനുഭവം നല്‍കാന്‍ പോകുന്നുവെന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്നു.'', സംവിധായകന്‍ രാഹുല്‍ സാംകൃത്യന്‍ പറഞ്ഞു.

''ഇനി എട്ട് ദിവസത്തിനുള്ളില്‍, ദസറ ആഘോഷത്തോടനുബന്ധിച്ച് 'രണബാലി' നിങ്ങളുടെ മുന്നിലെത്തും. നമ്മളില്‍ നിന്ന് മറച്ചുവെച്ച ചരിത്രം, നമ്മള്‍ അറിയരുതെന്ന് അവര്‍ ആഗ്രഹിച്ച നായകന്മാരുടെ ചരിത്രം, നമ്മള്‍ മറന്നുപോകാതിരിക്കാന്‍ നാടോടി പാരമ്പര്യങ്ങളിലൂടെയും ബുറകഥകളിലൂടെയും സംരക്ഷിക്കപ്പെട്ട കഥകള്‍ - ആ ചരിത്രം തിരുത്താനുള്ള ശ്രമമാണ് ഒക്ടോബര്‍ 16-ന് 'രണബാലി' നടത്താന്‍ പോകുന്നത്. ' 'ആ നായകന്മാരെ ആഘോഷിക്കാനുള്ള ശ്രമമാണ് ഞങ്ങളുടെ സിനിമ. ആ ബുറകഥകളെയും ആ ചരിത്രത്തെയും 'രണബാലി' ലോകമെമ്പാടും എത്തിക്കുമെന്നും, ബിഗ് സ്‌ക്രീനില്‍ ആ ലോകം അനുഭവിച്ചറിയാനും നിങ്ങളെയെല്ലാം അതിലേക്ക് കൊണ്ടുപോകാനും കഴിയുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.'' '''ടാക്സിവാല'യുടെ കഥ കേട്ട നിമിഷം തന്നെ രാഹുല്‍ എത്ര മികച്ച എഴുത്തുകാരനാണെന്ന് എനിക്ക് മനസ്സിലായി. 'രണബാലി'യുടെ കഥ എന്റെ അടുത്ത് കൊണ്ടുവന്നപ്പോള്‍, ഈ വര്‍ഷത്തെ തെലുങ്ക് സിനിമയില്‍ നിന്നുള്ള ഏറ്റവും മികച്ച സ്‌ക്രിപ്റ്റാണിത് എന്ന് എനിക്ക് തോന്നി. കഥ മാത്രമല്ല, രണബാലി, ജയമ്മ, ഹെക്ടര്‍, ഓരോ കഥാപാത്രവും, ആ ഗ്രാമവും, എന്റെ അമ്മയുടെ സ്വന്തം സ്ഥലമായ സിംഗനമല പോലുമുള്ള ആ ലോകം മുഴുവന്‍ രാഹുല്‍ വളരെ മനോഹരമായി എഴുതിയിട്ടുണ്ട്.'' ക്ഷാമത്തിന്റെ വിഷയം എടുത്ത് നമ്മുടെ സംസ്‌കാരത്തിലും മാസ്സ് ഹീറോയിസത്തിലും അധിഷ്ഠിതമായ മനോഹരമായ ഒന്നാക്കി അദ്ദേഹം മാറ്റി. .ഇത്രയും വലിയൊരു കഥ പറയുമ്പോള്‍, അദ്ദേഹം ഒട്ടനവധി തലങ്ങളെ ഒരൊറ്റ ലക്ഷ്യത്തിലേക്ക് മനോഹരമായി ബന്ധിപ്പിക്കുകയും വളരെ ശ്രദ്ധയോടെ കഥ രൂപപ്പെടുത്തുകയും ചെയ്തു. രാഹുല്‍ ഇനി ഇതുപോലൊരു കഥ എഴുതുമോ എന്ന് എനിക്കറിയില്ല.'' ''ഈ സിനിമയ്ക്കായി എന്നെ ആദ്യം സമീപിച്ച വ്യക്തി നിര്‍മ്മാതാവ് രവി ഗാരുവാണ്.

മാസ് എലമെന്റുകളെക്കുറിച്ച് അദ്ദേഹം വളരെ ആവേശഭരിതനാകാറുണ്ട്. അതിനുശേഷമാണ് ഞാന്‍ കഥ കേട്ടത്. നമുക്കായി എഴുതിയ സ്‌ക്രിപ്റ്റുകള്‍ ഏതുവിധേനയും നമ്മളിലേക്ക് വഴികണ്ടെത്തുമെന്ന് പറയാറുണ്ട്. ഈ സിനിമയുടെ കാര്യത്തില്‍, രവി ഗാരുവിനോടാണോ രാഹുലിനോടാണോ അതോ വിധിയോടാണോ നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. രണബാലി' എന്റെ കരിയറിലെ ഒരു പ്രധാന ഹൈലൈറ്റായി നിലനില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. റിലീസിനായി ഞാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.'' ഒക്ടോബര്‍ 16-ന് നിങ്ങളെല്ലാവരും ഈ സിനിമ കാണണം. നിങ്ങളുടെ കുടുംബങ്ങളെയും കാണിക്കണം. ഇന്ന് നമ്മള്‍ നില്‍ക്കുന്നിടത്ത് എത്താന്‍ നമ്മള്‍ എന്തൊക്കെ അനുഭവിച്ചു എന്നും നമ്മളില്‍ ഏത് തരത്തിലുള്ള ഡി.എന്‍.എ ആണ് ഉള്ളതെന്നും മനസ്സിലാക്കാന്‍ നിങ്ങള്‍ ഈ സിനിമ കാണണം. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.'' ''ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ രശ്മികയ്ക്ക് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരോട്, ദയവായി നിങ്ങളുടെ സ്വന്തം ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. എന്റെ സ്വപ്നങ്ങളും എന്റെ കഠിനാധ്വാനവും അവര്‍ക്ക് അനാവശ്യമായി തോന്നിയാല്‍, ഞാന്‍ അവസാനിപ്പിക്കണമോ? എന്റെ ആത്മാര്‍ത്ഥത അവര്‍ക്ക് അഹങ്കാരമായും എന്റെ ആത്മവിശ്വാസം അവര്‍ക്ക് ആറ്റിട്യൂഡായും തോന്നിയാല്‍, ഞാന്‍ ചെറുതാകണമോ? എന്റെ യാത്ര അവര്‍ക്ക് മനസ്സിലായില്ലെങ്കില്‍ ഞാന്‍ വീട്ടില്‍ ഇരിക്കണമോ? ഞാന്‍ മാറില്ല. അവരാണ് മാറേണ്ടത്. നിങ്ങള്‍ സ്വയം മെച്ചപ്പെട്ടാല്‍, നിങ്ങളുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അത് നല്ലതായിരിക്കും. ആരെങ്കിലും ഒരാളെ നിരന്തരം വലിച്ചു താഴെയിടാന്‍ ശ്രമിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ചിലര്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഇത്തരം നെഗറ്റിവിറ്റി സൃഷ്ടിക്കുകയാണ്, നായകന്‍ വിജയ് ദേവരകൊണ്ട പറഞ്ഞു.

അഭിനേതാക്കള്‍: വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന, ആര്‍ണോള്‍ഡ് വോസ്ലൂ തുടങ്ങിയവര്‍). ബാനര്‍: മൈത്രി മൂവി മേക്കേഴ്‌സ് അവതരണം: ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി-സീരീസ് ഫിലിംസ് നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍ കഥ & സംവിധാനം: (രാഹുല്‍ സാംകൃത്യന്‍) സഹനിര്‍മ്മാതാക്കള്‍: അനുരാഗ് പര്‍വ്വതനേനി, ശിവ് ചാനന്‍) സി.ഇ.ഒ: (ചെറി) സംഗീതം: അജയ്-അതുല്‍, ഛായാഗ്രഹണം: നീരവ് ഷാ, ജിഷ്ണു ഭട്ടാചാര്‍ജി രചന: പ്രമോദ് തമ്മിനേനി പ്രൊഡക്ഷന്‍ ഡിസൈനര്‍: ശിവം റാവു നാഗസാനി. എഡിറ്റര്‍: കാര്‍ത്തിക ശ്രീനിവാസ് ആര്‍ ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ആര്‍. ചന്ദ്രശേഖര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ചെമ്പോലു സായി ആദിത്യ, നൃത്തസംവിധാനം: കൃതി മഹേഷ് , കോസ്റ്റ്യൂം ഡിസൈനര്‍: അര്‍ച്ചന റാവു, ആര്‍ട്ട് ഡയറക്ടര്‍: വിഠല്‍ കോസനം, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: സുനില്‍ രാജു ചിന്ത, ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍: യാനിക്ക് ബെന്‍, ആന്‍ഡി ലോംഗ് എന്‍ഗുയെന്‍, റബിന്‍ സുബ്ബു, സൗണ്ട് ഡിസൈനര്‍: രഘുനാഥ് കെമിസെട്ടി, പബ്ലിസിറ്റി ഡിസൈനര്‍: കബിലന്‍ ചെല്ലയ്യ, പി.ആര്‍.ഒ: സുരേഷ് - എസ്.കെ മീഡിയ, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Content Highlights: Vijay Deverakonda states that Ranabali will remain a significant milestone in his career. He also expresses pride in being part of such a magnificent film.

dot image
To advertise here,contact us
dot image