ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഒന്നോ,രണ്ടോ രൂപ ഇടാമോ?ഐഫോണ്‍ വാങ്ങാന്‍ ഓണ്‍ലൈനിലൂടെ യാചന നടത്തി യുവതി

ഫോളോവേഴ്‌സിനോട് ക്യൂ ആര്‍ കോഡ് വഴി പണം നല്‍കി സഹായിക്കണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഒന്നോ,രണ്ടോ രൂപ ഇടാമോ?ഐഫോണ്‍ വാങ്ങാന്‍ ഓണ്‍ലൈനിലൂടെ യാചന നടത്തി യുവതി
dot image

പ്പിള്‍ ഐഫോണ്‍ 17 സീരീസ് ലോഞ്ച് ചെയ്തത് ഈ മാസം ആദ്യമാണ്. അതില്‍ തന്നെ ഐഫോണ്‍ 17 പ്രോ മാക്‌സിനാണ് ഏറ്റവും കൂടുതല്‍ ആരാധകരും. ഇതിനകം തന്നെ പല സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സേഴ്‌സും 17 പ്രോ മാക്‌സ് സ്വന്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ ഐഫോണ്‍ വാങ്ങുന്നതിനായി ഓണ്‍ലൈനിലൂടെ യാചിക്കുന്ന ഒരു യുവതിയുടെ വീഡിയോ വൈറലാവുകയാണ്. ഫോളോവേഴ്‌സിനോട് ക്യൂ ആര്‍ കോഡ് വഴി പണം നല്‍കി സഹായിക്കണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.

ബ്യൂട്ടി ക്വീന്‍ മഹി സിങ് എന്ന കണ്ടന്റ് ക്രിയേറ്ററാണ് 17 പ്രോ മാക്‌സ് വാങ്ങുന്നതിനായി ഫോളോവേഴ്‌സിനോട് പണം നല്‍കി സഹായിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.' 17 പ്രോ ലോഞ്ച് ചെയ്തിട്ടുണ്ട്. എനിക്കതിന്റെ നിറം ഇഷ്ടപ്പെട്ടു. 3 മാസം മുന്‍പാണ് അച്ഛന്‍ എനിക്ക് ഐഫോണ്‍ 16 വാങ്ങി നല്‍കിയത്. പക്ഷെ ഒക്ടോബര്‍ 21ന് എന്റെ ജന്മദിനമാണ്. എനിക്ക് പുതിയ 17 പ്രോ മാക്‌സ് വേണമെന്ന് ആഗ്രഹമുണ്ട്. അച്ഛന്‍ അത് വാങ്ങിത്തരില്ല. നിങ്ങള്‍ എല്ലാവരും ഒരു രൂപ, രണ്ടു രൂപ, മൂന്നു രൂപ, നാലു രൂപ വച്ച് എനിക്ക് നല്‍കിയാല്‍ എനിക്ക് ഫോണ്‍ വാങ്ങാനാകും. നിങ്ങളോടെല്ലാം എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നന്ദി പറയും. എന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ഇത് സഹായിക്കും. എനിക്ക് ആ ഫോണ്‍ വളരെയധികം ഇഷ്ടമാണ്, അത് വിവരിക്കാനാവില്ല.' യുവതി വീഡിയോയില്‍ പറയുന്നു.

നിമിഷങ്ങള്‍ക്കുള്ളിലാണ് യുവതിയുടെ വീഡിയോ വൈറലായത്. ഡിജിറ്റല്‍ യാചനയെന്നും യാചന വരെ സാങ്കേതികമായി മെച്ചപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞ് ഒട്ടേറെപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്. പലതരത്തിലുള്ള ഭിക്ഷക്കാരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഭിക്ഷ ചോദിക്കുന്ന ഒരാളെ ആദ്യമായാണ് കാണുന്നത്, ഡിജിറ്റല്‍ യാചകി എന്നെല്ലാം യുവതിയെ പരിഹസിച്ചവരും നിരവധി.

Content Highlights: Desperate for a New iPhone? Beauty Queen's Unconventional Request Sparks Curiosity

dot image
To advertise here,contact us
dot image