റെസ്റ്ററന്റിൽ മറ്റാരുമില്ല, തനിച്ച് ശാന്തമായി ഭക്ഷണം കഴിച്ചതിന്റെ ബില്ലും നൽകണം; വൈറലായി യുവാവിന്റെ പോസ്റ്റ്

റസ്റ്റോറന്റിലെ 'ക്വയറ്റ് ടൈം സര്‍ചാര്‍ജ്' കണ്ട് ഞെട്ടി റെഡ്ഡിറ്റ് ഉപയോക്താവ്

റെസ്റ്ററന്റിൽ മറ്റാരുമില്ല, തനിച്ച് ശാന്തമായി ഭക്ഷണം കഴിച്ചതിന്റെ ബില്ലും നൽകണം; വൈറലായി യുവാവിന്റെ പോസ്റ്റ്
dot image

റെസ്റ്ററന്റുകളില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നവരാണ് നമ്മളെല്ലാവരും. റെസ്‌റ്ററന്റുകളില്‍ പല തരത്തിലുള്ള ബില്ലുകള്‍ തന്ന് ഉപഭോക്താക്കളുടെ കൈയില്‍ നിന്നും പണം ഈടാക്കാറുണ്ട്. പാക്കേജിംഗ് ഫീസ്, വലിയ ഗ്രൂപ്പുകളായി ഭക്ഷണം കഴിക്കുന്നവരില്‍ നിന്ന് സേവന ചാര്‍ജ് ഒക്കെ കൈപറ്റാറുണ്ട്. പക്ഷെ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ റെസ്റ്ററന്റ് ബില്ലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു ഉപയോക്താവ് ഒരു റെസ്‌റ്ററന്റ് സന്ദര്‍ശിച്ചതിനു ശേഷം അദ്ദേഹം ഭക്ഷണത്തിന്റെ ബില്ലടക്കുമ്പോള്‍ അതില്‍ ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടു. ക്വയറ്റ് ടൈം സര്‍ചാര്‍ജ്( quite time sur charge) എന്ന് ബില്ലില്‍ എഴുതിയിരിക്കുന്നു. ഇത് എന്ത് ചാര്‍ജാണെന്ന് അന്വേഷിച്ചപ്പോഴാണ് ആ ഉപഭോക്താവ് ഞെട്ടിയത്. അയാള്‍ ആ റെസ്‌റ്ററന്റില്‍ കയറിയപ്പോള്‍ ആ റെസ്‌റ്ററന്റില്‍ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാള്‍ക്ക് ആ റെസ്‌റ്ററന്റ് കൂടുതല്‍ ശാന്തതയും സമാധാനവും നല്‍കിയതിന്‍റെ ചാര്‍ജ് ആണത്രേ ക്വയറ്റ് ടൈം സര്‍ചാര്‍ജ്.

Charged a “Quiet Time Surcharge” because the restaurant wasn’t busy
byu/michalwalks inEndTipping

' ഇന്നലെ ഒരു പുതിയ റെസ്റ്റോറന്റില്‍ പോയി. ആ റെസ്‌റ്റോറന്റില്‍ കസ്റ്റമേഴ്‌സ് ആരുമില്ലായിരുന്നു. അവര്‍ക്ക് ഒരുപകാരം ആയിക്കോട്ടെ എന്ന് വിചാരിച്ചാണ് അവിടെ കയറിയത്. പക്ഷെ ബില്ല് വന്നപ്പോള്‍ ഞാന്‍ ഷോക്കായി. കാരണം ആരുമില്ലാത്ത റെസ്‌റ്റോറന്റില്‍ ഞാന്‍ ഒറ്റക്ക് കയറിയതിനാണ് ബില്ല്. ബില്ലില്‍ നോക്കി ചിരിക്കണോ കരയണോ എന്ന് എനിക്ക് മനസ്സിലായില്ല'- റെഡ്ഡിറ്റില്‍ യുവാവ് കുറിച്ചു.

പോസ്റ്റ് പലരും ചര്‍ച്ചാവിഷയമാക്കിയതിനൊപ്പം പലരും ഇതില്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.' ഇങ്ങനെയാണ് റെസ്റ്ററിന്‍റെ പോക്കെങ്കില്‍ ആ റെസ്റ്ററന്‍റിന് 'ക്വയറ്റ് ടൈം സര്‍ചാര്‍ജ്' ചെയ്യാനുള്ള അവസരം പോലും ലഭിക്കില്ല' എന്ന് ഒരാള്‍ കുറിച്ചു. 'നിങ്ങള്‍ ആ ബില്ല് നല്‍കരുതെന്ന്' മറ്റൊരാള്‍ പറഞ്ഞു. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പലരും കുറിച്ചത്.

Content Highlights: Reddit User Shocked By Quiet Time Surcharge At Restaurant

dot image
To advertise here,contact us
dot image