ഗർഭിണികളുടെ വയർ കീറി കുട്ടികളെ പുറത്തെടുക്കും, വിൽക്കും; പൊലീസ് വലയില്‍ വീണ 'ഷി ഡെവിള്‍'

മയക്കുമരുന്നോ ആയുധങ്ങളോ അല്ല മനുഷ്യാവയവങ്ങളാണ് ലാ ഡിയാബ്‌ലെയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രധാന വിൽപന വസ്തു, പിന്നെ നവജാത ശിശുക്കളും.

ഗർഭിണികളുടെ വയർ കീറി കുട്ടികളെ പുറത്തെടുക്കും, വിൽക്കും; പൊലീസ് വലയില്‍ വീണ 'ഷി ഡെവിള്‍'
dot image

സെപ്റ്റംബർ രണ്ടിന് യുഎസും അമേരിക്കയും ചേർന്ന് നടത്തിയ ഒരു ഓപ്പറേഷനിൽ 'ജലിസോ ന്യൂ ജനറേഷൻ' കാർട്ടലിലെ(സിജെഎൻജി) ഒരു പ്രധാനി അറസ്റ്റിലാകുന്നു. പേര് മാർത്ത അലീസിയ മെൻഡസ് അഗ്വിലാർ. ലാ ഡിയാബ്‌ലെ (She devil) എന്ന പേരിൽ അറിയിപ്പെട്ടിരുന്ന ഇവരും സംഘവും ചേർന്ന് നടത്തിയ മാഫിയ പ്രവർത്തനങ്ങൾ കേട്ട് കണ്ണു തള്ളിയിരിക്കുകയാണ് ലോകം.

മയക്കുമരുന്നോ ആയുധങ്ങളോ അല്ല മനുഷ്യാവയവങ്ങളാണ് ലാ ഡിയാബ്‌ലെയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രധാന വിൽപന വസ്തു, പിന്നെ നവജാത ശിശുക്കളും. ഇതിനായി അവർ കണ്ടെത്തിയ മാർഗങ്ങൾ 'ബുച്ചർ ഓഫ് യുവാരസ്' എന്ന പേര് വരെ മാർത്ത അലീസിയയ്ക്ക് നേടിക്കൊടുത്തു.

പാവപ്പെട്ട വീടുകളിലെ ഗർഭിണികളായ യുവതികളെ ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിച്ചിരുന്ന ഈ റാക്കറ്റ് അതിക്രൂരമായാണ് അവയവക്കടത്ത് നടത്തിയിരുന്നത്. ഗർഭിണികളെ പലതും പറഞ്ഞ് പറ്റിച്ച് ഇവർ ഇവരുടെ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. അവിടെ വെച്ച് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കൊലപാതകത്തിന് തുല്യമായി സിസേറിയൻ നടത്തും. കുഞ്ഞുങ്ങളെ പുറത്തെടുക്കും.

പലപ്പോഴും യുവതികൾ ഈ സിസേറിയനിടയിൽ മരണപ്പെട്ടിരിക്കും. അല്ലെങ്കിൽ മാർത്തയുടെ നേതൃത്വത്തിലുള്ള സംഘം അവരെ കൊന്നിരിക്കും. പിന്നീട് അവരുടെ അവയവങ്ങൾ കൂടി ഇവർ കൈക്കലാക്കും. ശേഷം നവജാത ശിശുവിനൊപ്പം അവയവങ്ങളും ഇവർ വിൽപ്പന നടത്തും. 14,000 യുഎസ് ഡോളറിനാണ് ഇവർ കുഞ്ഞുങ്ങളെ വിറ്റിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.

മെക്‌സിക്കൻ ഫെഡറൽ പൊലീസും അമേരിക്കൻ അന്വേഷണ ഏജൻസികളും ഈ സംഘത്തെ ഏറെ നാളായി പിന്തുടരുകയായിരുന്നു. യുഎസ് ഇന്റലിജൻസും എഫ്ബിഐയും നാഷണൽ കൗണ്ടർടെററിസം സെന്ററുമെല്ലാം ഈ ദൗത്യത്തിൽ ഭാഗമായിരുന്നു.

മാർത്ത അലീസിയയുടെ അറസ്റ്റോടെ സിജെഎൻജി കാർട്ടലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ സംഘത്തിലെ കൂടുതൽ പേരെയും അവയവക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവരെയും പിടികൂടാനാണ് പൊലീസിന്റെ ഇപ്പോഴത്തെ നീക്കം.

Content Highlights: Who is Mexico's infamous organ mafia leader La Diabla

dot image
To advertise here,contact us
dot image