
പ്രണയ സങ്കല്‍പങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നവരാണ് ജെന്‍സി പിള്ളേർ. രണ്ട് വ്യക്തികള്‍ തമ്മിലുള്ള എല്ലാ റൊമാന്റ്‌റിക് റിലേഷനുകളും പ്രണയമല്ലായെന്നും ഓരോ ബന്ധങ്ങള്‍ക്കും ഓരോ പേരുണ്ടെന്നും പഠിപ്പിച്ചത് ജെന്‍സി പിള്ളേരാണ്. ഇത് ബന്ധങ്ങളിലെ അസ്ഥിരതകളെയും പ്രശ്‌നങ്ങളെയും അനാവശ്യ ബാധ്യതകളെയുമെല്ലാം മനസിലാക്കാന്‍ പുതിയ തലമുറയെ സഹായിച്ചിട്ടുണ്ട്. ഡേറ്റ് ചെയ്ത് നോക്കിയ ശേഷം മാത്രം പ്രണയത്തിലേക്ക് പോകേണ്ടതുള്ളെന്നും ഇനി എല്ലാ ഡേറ്റിംഗുകളും പ്രണയത്തില്‍ എത്തി ചേരേണ്ടതില്ലെന്നുമാണ് പുതിയ തലമുറയുടെ കണ്ടെത്തലുകള്‍.
ബന്ധങ്ങളില്‍ എല്ലാം അഡ്‌ജെസ്റ്റ് ചെയ്ത് മുന്നോട്ട് പോകണമെന്ന ചിന്തയുടെ ഭാരവും അവര്‍ക്കില്ല. അതിനാല്‍ വിവാഹവും റിലേഷനുമെല്ലാം വര്‍ഷങ്ങളുടെ ഡേറ്റിംഗും പരസ്പരമുള്ള മനസിലാക്കലും കഴിഞ്ഞ് മതിയെന്നാണ് പുതിയ കാലഘട്ടത്തിലെ തലമുറ ആവശ്യപ്പെടുന്നത്. പ്രണയ ബന്ധങ്ങളില്‍ അതുകൊണ്ട് തന്നെ അവര്‍ ഡേറ്റിംഗിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫസ്റ്റ് ഡേറ്റ് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമായാണ് പുതിയ തലമുറ കാണുന്നത്.
ആദ്യ ഡേറ്റിന് ഒരു ചായയോ കോഫിയോ കുടിച്ച് ഒരു ഭംഗിയുള്ള കഫേയിലിരിക്കാനോ ദീര്‍ഘ സംഭാഷണങ്ങളുമായി ഒരു ബീച്ച് സൈഡിലിരിക്കാനോ അല്ല ജെന്‍സി പിള്ളേര്‍ക്ക് താല്‍പര്യമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പകരം മനസിനിണങ്ങിയ ഒരു സിനിമ കാണാനാണ് പലരും ആദ്യ ഡേറ്റ് ചൂസ് ചെയ്യുന്നതെന്നാണ് ഡേറ്റിംഗ് ആപ്പായ ഹാപ്പന്റെ ഏറ്റവും പുതിയ സര്‍വേ പറയുന്നത്.
നല്ല ഒരു സിനിമ ഒരുമിച്ചിരുന്ന കണ്ട ശേഷം സിനിമയിലെ വിഷയങ്ങളെ പറ്റി ചര്‍ച്ച ചെയ്യുന്നതിലൂടെ ഇരുവരുടെയും കാഴ്ചപാടുകളും ഇഷ്ടാനിഷ്ടങ്ങളും മനസിലാക്കാന്‍ കഴിയും. ഇത് മറ്റേയാൾ നിങ്ങളുടെ വിചാരധാരയ്ക്ക് ചേരുന്നയാളാണോ എന്ന് മനസിലാക്കാൻ സഹായിക്കുന്നു.
എന്താണ് സർവേ പറയുന്നത് ?
അവിവാഹിതരില്‍ പകുതി പേരും (44%) സിനിമകളെ ആദ്യ ഡേറ്റിന് അനുയോജ്യമായ പ്രവര്‍ത്തനമായി കാണുന്നു,. അതേസമയം 47% പേര്‍ പറയുന്നത് അത് വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു എന്നാണ്.
സിനിമയേക്കാള്‍ കൂടുതല്‍ സംവേദനാത്മക പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടുന്നത് വെറും 9% പേര്‍ മാത്രമാണ്. അനുയോജ്യമായ സിനിമാ ഡേറ്റിൻ്റെ കാര്യത്തില്‍, സിംഗിള്‍സ് സിനിമയേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് അത് കൂടെയുള്ളയാളുമായി ആസ്വദിക്കുമ്പോഴുള്ള അനുഭവത്തെക്കുറിച്ചാണ്.
40% പേര്‍ ഇപ്പോഴും പരമ്പരാഗത തിയേറ്ററിന്റെ മാന്ത്രികത ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, 30% പേര്‍ ഓപ്പണ്‍ എയര്‍ സ്‌ക്രീനിംഗുകളുടെ പ്രണയമോ ഡ്രൈവ്-ഇന്‍ സിനിമകളുടെ നൊസ്റ്റാള്‍ജിയയോ ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നു.
അതേസമയം, 60% മില്ലേനിയലുകളും തങ്ങള്‍ക്ക് കംഫർട്ട് തോന്നുന്നതുവരെ സിനിമ ഡേറ്റിന് പോകുന്നത് മാറ്റിവെയ്ക്കാൻ ഇഷ്ടപ്പെടുന്നു. ഇത് ഡേറ്റിംഗിനോടുള്ള സമീപനങ്ങള്‍ തലമുറകളിലുടനീളം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്നു.
പശ്ചാത്തലത്തിനും സമയത്തിനും അപ്പുറം വ്യക്തികൾ തമ്മിലുള്ള ബന്ധം രൂപപ്പെടുത്തുന്നതില്‍ സിനിമയുടെ തിരഞ്ഞെടുപ്പ് തന്നെ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 32% വിജയവുമായി റോം-കോം സിനിമകൾ മുന്നില്‍ നിൽകുമ്പോൾ 29% ത്രില്ലറുകള്‍ പിന്തുടരുന്നു, 23% പേരെയാണ് ഹൊറര്‍ ആകര്‍ഷിക്കുന്നത്, ഇനി സിംഗിള്‍സ് ചിരി, സസ്പെന്‍സ് എന്നിവയെല്ലാം കാണാൻ ഇഷ്ടപ്പെടുന്നതായി സർവേ പറയുന്നു. ഇതിനെല്ലാം പുറമെ
സിനിമ കാണുന്നതിനിടയില്‍ അനാവശ്യമായി ഫോണ്‍ പരിശോധിക്കുന്നതോ ചാറ്റ് ചെയ്യുന്നതോ ആയി കാണുന്നുണ്ടെങ്കിൽ അതിനെ ഒരു റെഡ് ഫ്ലാഗായാണ് പലരും കാണുന്നത്. ഇത് വ്യക്തിക്ക് എതിരെ നിൽക്കുന്നയാളോടുള്ള താൽപര്യക്കുറവ് ചൂണ്ടിക്കാട്ടുന്നു.
Content Highlights- How about going to a movie…? Genies prefer movie dates for first dates, there are reasons behind it