
തിരുവനന്തപുരം : വർക്കലയിൽ അഞ്ച് കിലോയോളം കഞ്ചാവുമായി വീട്ടമ്മ പിടിയിൽ. അയിരൂർ കൊച്ചുപാരിപ്പള്ളി മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചു ആണ് പിടിയിലായത്. കഴിഞ്ഞ കുറേയേറെ മാസങ്ങളായി ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു യുവതിയെ വീട് വളഞ്ഞാണ് പൊലീസ് പിടികൂടിയത്.
കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വീടിന് കാവലായി മുന്തിയ ഇനം നായ്ക്കളെയും വളർത്തിയിരുന്നതായും പൊലീസ് അറിയിച്ചു. പ്രതിയുടെ ഭർത്താവ് കഞ്ചാവ് കേസിൽ തമിഴ്നാട്ടിലെ ജയിലിൽ കഴിയുകയാണെന്നും പൊലീസ് പറഞ്ഞു.
Content Highlight : Housewife arrested with five kilos of ganja in Varkala