പുതിയ വണ്ടി വാങ്ങുമ്പോൾ ടയറിനടിയിൽ നാരങ്ങ വെയ്ക്കുന്നതിന് പിന്നിലൊരു കാരണമുണ്ട്!

ഇതിനൊരു ചരിത്രപ്രാധാന്യമുള്ളതായി ചിലർ പറയുന്നു

പുതിയ വണ്ടി വാങ്ങുമ്പോൾ ടയറിനടിയിൽ നാരങ്ങ വെയ്ക്കുന്നതിന് പിന്നിലൊരു കാരണമുണ്ട്!
dot image

പുതിയ വാഹനം ആദ്യമായി ഓടിക്കുമ്പോള്‍ ടയറിന് താഴെയായി നാരങ്ങ വച്ച് വാഹനം ഓടിച്ചുതുടങ്ങുന്ന ഒരു പതിവ് പലരുടെയും വിശ്വാസത്തിന്‍റെ ഭാഗമാണ്. അത്തരമൊരു ചടങ്ങിന്‍റെ പിന്നിലെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടില്ലേ. ഇതിന് പ്രധാനമായും ഉത്തരങ്ങൾ നൽകുന്നത് നേരത്തേ പറഞ്ഞതുപോലെ ഒരു ചില വിശ്വാസങ്ങളാണ്. പുതിയ ഒരു വസ്തുവാങ്ങുമ്പോൾ അതിനെ നാരങ്ങയും പച്ചമുളകും വച്ച് ആരാധിക്കുന്ന ഒരു രീതി പണ്ടു മുതലേ ചിലർക്കുണ്ട്. നമ്മുടെ പുരോഗതിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള ദൃഷ്ടി ദോഷങ്ങളിൽ നിന്നും രക്ഷനേടാനാണ് ഇതെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇതിന്റെ ഭാഗമായാണ് പുതിയ വണ്ടികൾ വാങ്ങുമ്പോൾ ടയറിനടിയിൽ നാരങ്ങ വയ്ക്കുന്ന രീതി ചിലർ പിന്തുടരുന്നത്.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജ്യോതിശാസ്ത്രത്തിൽ ശുക്രനും ചന്ദ്രനുമായി നാരങ്ങയ്ക്ക് ബന്ധമുണ്ടെന്നാണ് പറയുന്നത്. നാരങ്ങ ശുക്രനുമായും നാരാങ്ങാനീര് ചന്ദ്രനുമായുമാണത്രേ ബന്ധപ്പെട്ടിരിക്കുന്നത്. നാരങ്ങ നെഗറ്റിവിറ്റി ഇല്ലാതാക്കുമെന്ന വിശ്വാസത്തിൽ ഇത് പിന്തുടരുന്നവരുമുണ്ട്. പുതിയതായി വാങ്ങുന്ന എന്തു സാധനവുമാകട്ടെ അതിന് ചുറ്റും നെഗറ്റിവിറ്റി ഉണ്ടെന്നാണ് ഗ്രന്ഥങ്ങൾ പറയുന്നതത്രേ. ഇത്തരം കാര്യങ്ങളെ ഒഴിവാക്കാൻ ഇതിന് സമീപത്തായി നാരങ്ങാ സൂക്ഷിക്കും. അതുകൊണ്ട് പുതിയ വാഹനത്തിൽ യാത്ര തുടങ്ങുമ്പോൾ എല്ലാ ദൃഷ്ടിദോഷങ്ങളിൽ നിന്നും രക്ഷ ലഭിക്കാൻ ടയറിനടിയിൽ നാരങ്ങ വയ്ക്കുന്നത് നല്ലതെന്നാണ് വിശ്വാസികള്‍ കരുതുന്നത്.

എന്നാൽ വിശ്വാസപരമായി ഇങ്ങനെ ചിന്തിക്കുമ്പോഴും ഇതിനൊരു ചരിത്രപ്രാധാന്യമുള്ളതായി ചിലർ പറയുന്നു. കാലങ്ങൾക്ക് മുമ്പേ സാധനങ്ങൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാൻ മൃഗങ്ങളെയായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ സമയങ്ങളിൽ ഇവ മണ്ണിലും വെള്ളത്തിലും മാലിന്യങ്ങളിലുമെല്ലാം ചവിട്ടിയാകും യാത്ര ചെയ്യുക. ഈ സമയം ഇവയ്ക്ക് കാലുകളിൽ ഉണ്ടാകുന്ന പരിക്കുകൾ അണുബാധയ്ക്ക് കാരണമാകും. അന്ന് ഇതിന് പ്രതിവിധിയായി നാരങ്ങയായിരുന്നു ഉപയോഗിച്ചിരുന്നത്. മാത്രമല്ല, പ്രതിരോധമെന്നോണം യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ കാലില്‍ നീര് പുരളുന്ന രീതിയില്‍ മൃഗങ്ങളെ കൊണ്ട് നാരങ്ങയില്‍ ചവിട്ടിക്കുന്ന പതിവ് ഉണ്ടായിരുന്നുവത്രേ. ഇതാണ് ഇന്ന് കാണുന്ന ആചാരമായി മാറിയതെന്ന് പറയപ്പെടുന്നു.

Content Highlights: let's know the significance of placing Lemon under Tyre of new vehicles

dot image
To advertise here,contact us
dot image