കഠിനംകുളം പുതുക്കുറിച്ചിയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം

കഠിനംകുളം പുതുക്കുറിച്ചിയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
dot image

തിരുവനന്തപുരം: കഠിനംകുളം പുതുക്കുറിച്ചിയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം. പുതുക്കുറിച്ചി സ്വദേശി നവാസ് (41), വര്‍ക്കല സ്വദേശി രാഹുല്‍ (21) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.

പെരുമാതുറയില്‍ നിന്നും പുതുക്കുറിച്ചിലേക്ക് വന്ന ബൈക്കുകളാണ് പരസ്പരം ഇടിച്ചത്. മുന്നില്‍ പോയ ബൈക്ക് പെട്ടെന്ന് തിരിഞ്ഞപ്പോള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: Two died in two-wheeler collision in Puthukurichi thiruvananthapuram

dot image
To advertise here,contact us
dot image