പബ്ലിക് ടോയ്‌ലറ്റുകളിലെ ഹാന്‍ഡ് ഡ്രയറുകള്‍ ഉപയോഗിക്കരുത്;കാരണം ഇതാണ്

ബാത്ത്‌റൂം ഹാന്‍ഡ് ഡ്രയറുകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും

പബ്ലിക് ടോയ്‌ലറ്റുകളിലെ ഹാന്‍ഡ് ഡ്രയറുകള്‍ ഉപയോഗിക്കരുത്;കാരണം ഇതാണ്
dot image

ഷോപ്പിംഗ് മാളുകളിലും ഹോട്ടലുകളിലും ഒക്കെ പോകുമ്പോള്‍ കൈ കഴുകിയ ശേഷം ഉണക്കാനായി ഹാന്‍ഡ് ഡ്രയറുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഇനി പറയാന്‍ പോകുന്ന വിവരം നിങ്ങളെ അതിശയപ്പെടുത്തും. കാരണം ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഹാന്‍ഡ് ഡ്രയറുകള്‍ ഉപയോഗിക്കുമ്പോള്‍ കഴുകി വൃത്തിയാക്കിയ നിങ്ങളുടെ കൈകളിലേക്ക് ബാക്ടീരിയകളെയും രോഗകാരികളായ അണുക്കളെയും ഇവ പുറംതള്ളുന്നു എന്നാണ്.

ബയോളജിസ്റ്റായ ലോറ ഗൊണ്‍സാലസ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ശക്തമായ ജെറ്റ് ഡ്രയറുകള്‍ ടോയ്‌ലറ്റ് ഫ്‌ളഷ് എയറോസോളുകളില്‍നിന്ന് മലിനമായ വായു വലിച്ചെടുത്ത് പുനര്‍വിതരണം ചെയ്യുന്നു എന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അങ്ങനെ എയര്‍ ഡ്രയറുകള്‍ കൈകളിലേക്ക് രോഗാണുക്കളെ വ്യാപിപ്പിക്കുക മാത്രമല്ല ആ പരിസരംകൂടി മലിനമാക്കുകയും ചെയ്യുന്നുവെന്ന് നിരവധി ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

എങ്ങനെയാണ് രോഗാണുക്കള്‍ പരക്കുന്നത്

കണക്റ്റിക്കട്ട് സര്‍വ്വകലാശാലയിലും ക്വിന്നിപിയാക്ക് സര്‍വ്വകലാശാലയിലും നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് എയര്‍ ഡ്രയറുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുറിയിലെ വായുവുമായി സമ്പര്‍ക്കത്തില്‍ വരികയും 254 ബാക്ടീരിയ കോളനി വരെ വളരുകയും ചെയ്യുന്നു എന്നാണ്. ഭൂരിഭാഗം ബാക്ടീരിയകളും ടോയ്‌ലറ്റ് എയറോ സോളുകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അതീവ സ്പീഡില്‍ പ്രവര്‍ത്തിക്കുന്ന എയറോസോളുകള്‍ മലിനമായ കണങ്ങളെ കൈകളിലേക്കും വസ്ത്രങ്ങളിലേക്കും പരിസര പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 2018ല്‍ നടത്തിയ ഒരു പഠനത്തില്‍ ചൂടുള്ള വായൂ ഡ്രയറുകള്‍ ബീജങ്ങളെയും ഗോഗകാരികളെയും വഹിക്കുന്ന മലിനമായ വായുപ്രവാഹം പുറപ്പെടുവിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. HEPA(high efficiency particulate air)ഫില്‍റ്ററുകള്‍ ഘടിപ്പിച്ചാലും ഡ്രയറുകള്‍ ബാക്ടീരിയകളെ പുറത്തുവിടുന്നു.ഈ ബാക്ടീരിയകള്‍ വായുവില്‍ തങ്ങി നില്‍ക്കുകയും ചെയ്യുന്നു.

പേപ്പര്‍ ടവലുകള്‍ തന്നെ സുരക്ഷിതം

മയോക്ലിനിക് പ്രൊസീഡിംഗ്‌സില്‍ പ്രസിദ്ധീകരിച്ച ഗവേഷണപഠനങ്ങളില്‍ പറയുന്നത് കൈയ്യ് ഉണക്കാന്‍ ഏറ്റവും നല്ല ഉപാധി പേപ്പര്‍ ടവലുകള്‍ ഉപയോഗിക്കുക എന്നതാണ്. ഡ്രയറുകളില്‍നിന്ന് വ്യത്യസ്തമായി പേപ്പര്‍ ടൗവ്വലുകളില്‍ അണുക്കള്‍ ഉണ്ടാവില്ല.

അവ വേഗത്തില്‍ ഈര്‍പ്പം ആഗിരണം ചെയ്യുകയും സൂക്ഷ്മജീവികളുടെ കൈമാറ്റം കുറയ്ക്കുകയും എയര്‍ ഡ്രയറുകളുമായി ബന്ധപ്പെട്ട പരിസ്ഥിതി മലിനീകരണം തടയുകയും ചെയ്യുന്നു.വിമാനത്താവളങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളില്‍ ജെറ്റ് എയര്‍ ഡ്രയറുകളെ അപേക്ഷിച്ച് പേപ്പര്‍ ടവലുകള്‍ ഉപയോഗിക്കുന്നത് അണുബാധ സാധ്യത ഗണ്യമായി കുറയ്ക്കും.

Content Highlights :Hand dryers spread bacteria and germs onto your clean hands

dot image
To advertise here,contact us
dot image