പ്രസവത്തിനു മുൻപുള്ള ദിവസങ്ങൾ റോളർ കോസ്റ്റർ റൈഡാകുമെന്ന് കരുതിയില്ല; സിന്ധു കൃഷ്ണകുമാർ

'ആളുകളെ വിശ്വസിച്ചു എന്ന കാരണത്താലാണ് നിനക്ക് മുറിവേല്‍ക്കേണ്ടി വന്നത്, എന്നാല്‍ പെണ്‍കടുവയെ പോലെ ശക്തയായി നീ നിലകൊണ്ടു'

dot image

ഇന്‍ഫ്ളുവന്‍സര്‍ ദിയ കൃഷ്ണയുടെ ഒബൈഓസി എന്ന സ്ഥാപത്തിലെ ക്യു ആര്‍ കോഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആരോപണ-പ്രത്യാരോപണങ്ങള്‍ മുറുകുകയാണ്. ഇതിനിടയിൽ മകൾ ദിയയെ ആശ്വസിപ്പിച്ചും കുടുംബത്തെ പിന്തുണച്ചവർക്കും നന്ദി അറിയിക്കുകയാണ് സിന്ധു കൃഷ്ണ കുമാർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തയായ ഒരു സ്ത്രീയെ താന്‍ ദിയയിൽ കണ്ടുവെന്ന് സിന്ധു പറഞ്ഞു. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ഏറ്റവും ശക്തനായ അച്ഛനായിരുന്നു കൃഷ്ണകുമാറെന്നും സിന്ധു സോഷ്യൽ മീഡിയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

'നിന്റെ പ്രസവത്തിനു മുൻപുള്ള ദിവസങ്ങൾ റോളർ കോസ്റ്റർ റൈഡാകുമെന്ന് കരുതിയിരുന്നില്ല.

എന്നാല്‍ അപ്പോഴും ദുർബലയും ക്ഷീണിതയുമായ ഓസിയെയായിരുന്നില്ല ഞാൻ കണ്ടത്. ആളുകളെ വിശ്വസിച്ചു എന്ന കാരണത്താൽ മുറിവേല്‍ക്കേണ്ടി വന്ന നിന്നില്‍, കടുവയെ പോലെ ശക്തയായ ഒരു സ്ത്രീയെ കാണാൻ കഴിഞ്ഞു.’– സിന്ധു കുറിച്ചു.

‘ഞങ്ങളുടെ കുടുംബം ശക്തമായി ഒരുമിച്ചു നിൽക്കുന്നതു കണ്ട് എന്റെ ഹൃദയം നിറഞ്ഞു. അമ്മുവും ഇഷാനിയും ഹൻസുവും എല്ലായിപ്പോഴും നിനക്കൊപ്പം നിന്നു. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന പോലെ ഏറ്റവും ശക്തനായ അച്ഛനായിരുന്നു കിച്ചു. എല്ലാവരുടെയും പിന്തുണയ്ക്കും പ്രാർഥനയ്ക്കും നന്ദി.’– സിന്ധു പറഞ്ഞു. കുറിപ്പിനൊപ്പം ദിയയ്ക്കൊപ്പമുള്ള രണ്ടു ചിത്രങ്ങളും സിന്ധു പങ്കുവെച്ചിട്ടുണ്ട്. ദിയ കുട്ടിയായിരുന്നപ്പോഴും വിവാഹ ശേഷവുമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

Content Highlights:  Sindhu Krishna says she saw a strong woman in Diya

dot image
To advertise here,contact us
dot image