

വര്‍ഷങ്ങളായി വിവിധ കഥാപാത്രങ്ങളിലൂടെ മലയാളി മനസ് കീഴടക്കിയ താരമാണ് മണികുട്ടന്. വളരെ സ്നേഹത്തോടും വാത്സല്യത്തോടുമാണ് താരത്തെ മലയാളികള്‍ നോക്കി കാണുന്നത്. ഇപ്പോഴിതാ താരം തന്റെ പേരിനെ കുറിച്ചു. എങ്ങനെയാണ് തനിക്ക് ഈ പേര് വന്നതെന്നും പറയുകയാണ്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്.
'മണികുട്ടന് എന്ന പേര് എനിക്ക് വരാന്‍ കാരണം, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഞാന്‍ ചെറുപ്പത്തില്‍ മറ്റൊരു വീട്ടില്‍ നിന്നാണ് പഠിച്ചത്. ആ വീട്ടിലെ ആന്റിയുടെ പേരാണ് മണി, അവരോടുള്ള സ്നേഹം കൊണ്ടാണ് പപ്പ എനിക്ക് മണികുട്ടന് എന്ന പേരിട്ടത്. ശരിക്കും എന്റെ പേര് തോമസ് ജെയിംസ് എന്നാണ്. പിന്നെ ഞാന്‍ സിനിമയില്‍ വന്ന് കഴിഞ്ഞപ്പോഴേക്കും തോമസ് എന്ന പേരിനേക്കാള്‍ മണി എന്നുള്ള പേരാണ് നല്ലെതന്ന് തോന്നി.
കൂടാതെ നമ്മള് മനുഷ്യന്റെ സ്നേഹത്തെക്കാള്‍ മതത്തെ കുറിച്ച് സംസാരിക്കുന്നത് പലയിടത്ത് ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ ഞാന്‍ വിചാരിച്ചു, നമ്മളിത് അറിയിക്കണം, എനിക്കിത് മാത്രമേ പറയാനുള്ളു, അല്ലാതെ എന്റെ അച്ഛനെ കുറിച്ചോ അമ്മയോ കുറിച്ചോ പറയാന്‍ എനിക്കൊന്നുമില്ല, എനിക്കാകെയുള്ള സ്വത്ത് എന്റെ ഈ പേരാണ്. ഞാന്‍ ഒരു ക്രിസ്ത്യന്‍ ഫാമിലിയില്‍ ജനിച്ചു, എന്നെ പഠിപ്പിക്കാനായിട്ട് ഒരു ഹിന്ദു ഫാമിലി കടന്നു വരുന്നു, അവരെന്റെ കാര്യങ്ങള്‍ നോക്കുന്നു, ആഹാരം തരുന്നു, പഠിപ്പിക്കുന്നു. അപ്പോ ഇതെനിക്ക് ലോകത്തോട് പറയണമെന്നുണ്ടായിരിന്നു. എന്നെ എല്ലാരും അറിയപ്പെടുന്നത് കായംകുളം കൊച്ചുണ്ണിയായിട്ടാണ് അതൊരു മുസ്ലീം ക്യാരക്ടറാണ്.
വി എസ് അച്യുതാനന്ദന് സാറിന്റെ ഒരു അഭിമുഖത്തില്‍ ഇന്റര്വ്യൂവര് സാറിനോട് ചോദിച്ചു, ബാക്കിയുള്ള പാര്‍ട്ടികള്‍ വളരുന്നതു പോലെ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ വളരുന്നില്ലെന്ന്. അപ്പോള്‍ വിഎസ് പറഞ്ഞ ഒരു ഉത്തരമുണ്ട്, മതത്തെ കുറിച്ച് പറഞ്ഞു കഴിഞ്ഞാല്‍ പെട്ടെന്ന് ആള്‍ക്കാരുടെ ശ്രദ്ധനേടാന്‍ സാധിക്കും പക്ഷെ പ്രത്യയശാസ്ത്രങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരുപാട് സമയമെടുക്കും ആള്‍ക്കാരിലേക്കെത്താന്‍, അവിടെ വരുന്നതുപോലെ ചിലപ്പോള്‍ ആള്ക്കാര് ഇവിടെ വരില്ല. അതൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇത് കൊണ്ട് സമൂഹത്തില്‍ വലിയ മാറ്റം വരുമെന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല. പക്ഷെ എന്നെകൊണ്ട് ചെയ്യാന്‍ കഴിയുന്നത് ഇതാണ്'.
Content Highlights: The star revealed the reason behind the name 'Manikkuttan'. 'Bhouma' is the latest film of his to be released.