നഖം കടിക്കുന്ന ശീലമുണ്ടോ? എങ്കില്‍ നിങ്ങള്‍ ഒരു രോഗത്തിന്റെ പിടിയിലായിരിക്കാം; നഖം കടിയുടെ പിന്നിലെ കാരണം അറിയ

നഖം കടിക്കുന്നതിന് പിന്നിലുള്ള കാരണം എന്താവാം. ഇത് മാറ്റേണ്ട ശീലമാണോ?

നഖം കടിക്കുന്ന ശീലമുണ്ടോ? എങ്കില്‍ നിങ്ങള്‍ ഒരു രോഗത്തിന്റെ പിടിയിലായിരിക്കാം; നഖം കടിയുടെ പിന്നിലെ കാരണം അറിയ
dot image

നിങ്ങളില്‍ പലര്‍ക്കും നഖം കടിക്കുന്ന സ്വഭാവം ഉണ്ടല്ലേ?. എന്തിനാണ് നഖം കടിക്കുന്നത്, അതൊരു മോശം ശീലമല്ലേ എന്ന് ചോദിച്ച് ആരെങ്കിലുമൊക്കെ നിങ്ങളെ തടയാന്‍ നോക്കിയിട്ടുമുണ്ടാവാം. ശരിക്കും നഖം കടി ഒരു മോശം ശീലമാണോ? എന്തിനാണ് നഖം കടിക്കുന്നത്? ഇത് എന്തെങ്കിലും അസുഖമാണോ?. നഖംകടിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളിതാ…

What could be the reason behind biting your nails

നഖം കടിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ശരീരത്തെ കേന്ദ്രീകരിച്ചുള്ള ഒരുതരം ആവര്‍ത്തിച്ചുളള പെരുമാറ്റമാണിത്. 'ഒനിക്കോഫാഗിയ' എന്ന പേരിലാണ് വൈദ്യശാസ്ത്രം ഈ ശീലത്തെ വിളിക്കുന്നത്.കുട്ടിക്കാലത്ത് ആരംഭിക്കുകയും പ്രായമായാലും തുടരുകയും ചെയ്യുന്ന ശീലമാണിത്.സമ്മര്‍ദ്ദം, ഉത്കണ്ഠ, പെരുമാറ്റരീതികള്‍ തുടങ്ങിയ മറ്റ് ശീലങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ ശീലമുണ്ടാകും. മാനസികവും വൈകാരികവുമായ നിരവധി കാര്യങ്ങളുമായി ഈ ശീലം ബന്ധപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ എന്തെങ്കിലും കാര്യത്തിന് വേണ്ടി കാത്തിരിക്കുമ്പോഴോ,നിരാശരാകുമ്പോഴോ, വിരസത അനുഭവപ്പെടുമ്പോഴോ ഒക്കെയുളള പതിവ് രീതിയായിയി നഖംകടി മാറിയേക്കാം. ചിലപ്പോള്‍ തീവ്രമായ ഏഗാഗ്രത ആവശ്യമുള്ള സമയങ്ങളില്‍, ഒരു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന സമയങ്ങളില്‍ ഒക്കെ ഇത്തരം പ്രവണതകള്‍ ഉണ്ടായേക്കാം.

വൈകാരികമോ മാനസികമോ ആയ പ്രശ്‌നങ്ങള്‍

What could be the reason behind biting your nails

മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി നഖം കടിക്കുന്നതിന് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഉദാഹരണത്തിന്

  • ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍(ADHD)
  • മേജര്‍ ഡിപ്രസീവ് ആക്ടിവിറ്റി ഡിസോര്‍ഡര്‍(MDD)
  • ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍(ഒസിഡി,OCD)
  • വേര്‍പിരിയല്‍ ഉത്കണ്ഠ
  • ടൂറെറ്റ് സിന്‍ഡ്രോം
  • പെരുമാറ്റ പ്രശ്‌നങ്ങള്‍

എന്നിവയുമായൊക്കെ ഈ ശീലം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ വൈകല്യമുള്ള എല്ലാവരും നഖം കടിക്കണമെന്നില്ല. അതുപോലെ നഖം കടിക്കുന്നതിന് പിന്നില്‍ എന്തെങ്കിലും മാനസിക വൈകല്യം ഉണ്ടെന്ന് അര്‍ഥവും ഇല്ല.

What could be the reason behind biting your nails

എങ്ങനെയുള്ള ആളുകളിലാണ് ഈ ശീലം കൂടുതല്‍

ജോലിയില്‍ പൂര്‍ണത കൈവരിക്കാന്‍ പരിശ്രമിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി സമ്മര്‍ദ്ദം അനുഭവിക്കുകയും ചെയ്യുന്നവരിലാണ് ഈ ശീലം കൂടുതലായി കാണപ്പെടുന്നത്.

ചിലപ്പോള്‍, നഖം കടിക്കുന്നത് വൈകാരികമോ മാനസികമോ ആയ സമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാം . ഇത് സാധാരണയായി പരിഭ്രാന്തി, ഉത്കണ്ഠ അല്ലെങ്കില്‍ വിഷാദം അനുഭവിക്കുന്ന ആളുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഈ വികാരങ്ങളെ നേരിടാനുള്ള ഒരു മാര്‍ഗമാണിത്.

നിങ്ങള്‍ക്ക് ബോറടിക്കുമ്പോഴോ, വിശക്കുമ്പോഴോ, അരക്ഷിതാവസ്ഥ അനുഭവപ്പെടുമ്പോഴോ നിങ്ങള്‍ അത് ചെയ്യുന്നതായി തോന്നിയേക്കാം . മിക്ക നഖം കടിയും യാന്ത്രികമാണ്.

ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടുള്ള ശീലമായി ഇത് മാറുമ്പോള്‍ അത് ഒഴിവാക്കാനുളള വഴികള്‍ തേടേണ്ടതാണ്. പല രീതികള്‍ പരീക്ഷിച്ചിട്ടും ശീലം മാറുന്നില്ല എങ്കില്‍ ഈ ശീലം ഒഴിവാക്കാന്‍ തെറാപ്പി നല്ല ഓപ്ഷനാണോ എന്ന് ഡോക്ടറോട് സംസാരിക്കാവുന്നതാണ്.

Content Highlights :Do you have the habit of biting your nails? What could be the reason behind biting your nails? Is this a habit that needs to be changed?

dot image
To advertise here,contact us
dot image