

സൗദി അറേബ്യയിലെ വിവിധ കോടതികളില്‍ കഴിഞ്ഞ വര്‍ഷം എത്തിയത് 10 ലക്ഷത്തിലധികം കേസുകളെന്ന് നീതിന്യായ മന്ത്രാലയം. പരാതികളില്‍ ഏറ്റവും കൂടുതല്‍ പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്ന കേസുകളാണ്. തൊഴില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട 1,57,000 കേസുകളും കഴിഞ്ഞ വര്‍ഷം കോടതിയില്‍ എത്തി.
കുടുംബപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്. ക്രിമിനല്‍ വിഭാഗത്തില്‍ ഒന്നര ലക്ഷത്തോളം പരാതികള്‍ ലഭിച്ചപ്പോള്‍ വാണിജ്യ മേഖലയില്‍ നിന്ന് 77,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാന നഗരമായ റിയാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഫയല്‍ ചെയ്തതെന്നും നീതിന്യായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അല്‍ ബഹ മേഖലയിലാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Content Highlights: More than 1 million cases were registered in courts across Saudi Arabia last year, according to official judicial data.