

ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹമാനെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് പുറത്തക്കിയതിന് പിന്നാലെ വഷളായ ഇന്ത്യ - ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐക്ക് കത്തയച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഇന്ത്യയുമായുള്ള ദീർഘനാളത്തെ ശക്തമായ ബന്ധം പുനഃസ്ഥാപിക്കണമെന്നും ഒപ്പം ഇന്ത്യൻ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ സ്ഥാപിതമായതിന് പിന്നാലെയാണ്, ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനരുജ്ജീവിപ്പിക്കാൻ കായിക മന്ത്രി അമിനുൾ ഹഖ് മുൻകൈയെടുത്തത്. 'അയൽരാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്തേണ്ടത് അത്യാവശ്യമാണ്, കായിക മേഖലയിലെ തർക്കങ്ങൾ നയതന്ത്ര സംഭാഷണത്തിലൂടെ പരിഹരിക്കണം'; അമിനുൾ പറഞ്ഞു.
ബിസിസിഐയുടെ ഉത്തരവിനെത്തുടർന്ന്, ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാന്റെ പുറത്താക്കുകയും പിന്നാലെ ബിസിബി ബംഗ്ലാദേശ് ടീമിനെ ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കാതിരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിന് ഐസിസി ടി20 ലോകകപ്പിലേക്ക് ടിക്കറ്റും നൽകി. ഇതേ തുടര്നജ്ഞയിരുന്നു ഇന്ത്യ- ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം വഷളായത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ബംഗ്ലാദേശ് പര്യടനം കഴിഞ്ഞ വർഷം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ടൈറ്റ് ഷെഡ്യൂൾ ചൂണ്ടിക്കാട്ടി ഈ വർഷം സെപ്റ്റംബറിലേക്ക് ബിസിസിഐ മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ലോകകപ്പ് വിവാദങ്ങളെ തുടർന്ന് റദ്ദാക്കുകയും ചെയ്തു.
ബിസിസിഐയും ബിസിബിയും തമ്മിലുള്ള ദീർഘകാലവും ശക്തവുമായ ബന്ധം ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ബിസിസിഐക്ക് ഒരു കത്തെഴുതിയിട്ടുണ്ടെന്ന് വിശ്വസ്ത ബിസിസിഐ വൃത്തങ്ങൾ ദൈനിക് ജാഗ്രനോട് പറഞ്ഞു. ഇന്ത്യൻ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തെക്കുറിച്ചും ഒരു അഭ്യർത്ഥന നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യൻ ടീം ബംഗ്ലാദേശിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കാൻ തീരുമാനിച്ചിരുന്നു, എന്നാൽ തിരക്കേറിയ ഷെഡ്യൂൾ ചൂണ്ടിക്കാട്ടി ബിസിസിഐ ഈ വർഷം സെപ്റ്റംബറിലേക്ക് പര്യടനം മാറ്റിവച്ചു. എന്നിരുന്നാലും, ടി20 ലോകകപ്പ് വിവാദത്തെത്തുടർന്ന്, പര്യടനം റദ്ദാക്കേണ്ടി വന്നു. ബംഗ്ലാദേശാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്റെ ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യൻ ടീം ടൂർണമെന്റിനായി അവിടേക്ക് പോകാൻ വിസമ്മതിക്കുകയോ മറ്റോ ചെയ്‌താൽ മത്സരണങ്ങൾ ദുബായിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റി ക്രമീകരിക്കേണ്ടിവരും.
Content highlight: Bangladesh Cricket Board sent letter to BCCI