'ഒരു ഇന്നിംഗ്‌സിലെ പരാജയം വെച്ച് എന്നെ വിലയിരുത്തേണ്ടതില്ല', SRH-നോടേറ്റ തോൽവിക്ക് പിന്നാലെ അജിങ്ക്യ രഹാനെ

ഐപിഎൽ പുതിയ സീസണിലെ തുടർച്ചയായ രണ്ടാം തോൽവിക്ക് പിന്നാലെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിങ്ക്യ രഹാനെ

'ഒരു ഇന്നിംഗ്‌സിലെ പരാജയം വെച്ച് എന്നെ വിലയിരുത്തേണ്ടതില്ല', SRH-നോടേറ്റ തോൽവിക്ക് പിന്നാലെ അജിങ്ക്യ രഹാനെ
dot image

ഐപിഎൽ പുതിയ സീസണിലെ തുടർച്ചയായ രണ്ടാം തോൽവിക്ക് പിന്നാലെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിങ്ക്യ രഹാനെ. 'എന്റെ സ്ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്യുന്നവർക്ക് വ്യക്തമായ എന്തോ ഒരു അജണ്ടയുണ്ട്, ഞാൻ നേടിയ വിജയങ്ങളിൽ അവർക്ക് അസൂസയാണ്'; മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ രഹാനെ തുറന്നടിച്ചു.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെയും സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിലും നേരിട്ട തോല്വികളും രഹാനെയുടെ ബാറ്റിംഗ് ശൈലിയും വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. എന്നാൽ ഇതിനെയെല്ലാം അപ്പാടെ തള്ളിക്കളയുന്ന നിലപാടാണ് കൊൽക്കത്ത നായകൻ സ്വീകരിച്ചത്. 'എന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് സംസാരിക്കുന്നവർ ഒന്നുകിൽ എന്റെ കളി കാണുന്നില്ല, അല്ലെങ്കിൽ അവർക്ക് എന്നോട് വ്യക്തിപരമായ എന്തോ അജണ്ടയുണ്ട്. ഞാൻ കളിക്കുന്നത് അവർക്ക് ഇഷ്ടപ്പെടുന്നില്ല. ഞാൻ ഇതുവരെ നേടിയ വിജയങ്ങളിൽ അവർക്ക് എന്നോട് അസൂയ ആയിരിക്കും. അതുകൊണ്ട് എനിക്ക് വലിയ ആശങ്കയൊന്നും തോന്നുന്നില്ല. ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് നല്ല വ്യക്തതയുണ്ട്'; രഹാനെ പറഞ്ഞു.

തന്‍റെ 200-ാം ഐപിഎൽ മത്സരത്തിൽ 10 പന്തിൽ 8 റൺസ് മാത്രമെടുത്ത് പുറത്തായതിനെ രഹാനെ ന്യായീകരിച്ചു.

'ഹൈദരാബിദിനെതിരായ പ്രകടനം ഒരു മോശം ഇന്നിംഗ്‌സാണെന്ന് ഞാൻ കരുതുന്നില്ല. റൺസ് കണ്ടെത്താനുള്ള എല്ലാ ശ്രമവും എന്‍റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ചിലപ്പോൾ ബാറ്റിംഗിൽ ആ താളം കിട്ടണമെന്നില്ല. കളി അറിയാത്തവരാണ് എന്നെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നത്. ഞാനെന്‍റെ കളി ഇത്രത്തോളം മെച്ചപ്പെടുത്തുമെന്ന് അവർ കരുതിയിരുന്നില്ല'; തന്‍റെ 200-ാം ഐപിഎൽ മത്സരത്തിൽ 10 പന്തിൽ നിന്ന് 8 റൺസ് മാത്രമെടുത്ത് പുറത്തായതിനെ ന്യായീകരിച്ചുകൊണ്ട് രഹാനെ പറഞ്ഞു. ഒപ്പം മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ 40 പന്തിൽ 67 റൺസ് നേടിയ കാര്യം രഹാനെ ഓർമ്മിപ്പിച്ചു. ഒരു ഇന്നിംഗ്‌സിലെ പരാജയം വെച്ച് എന്നെ വിലയിരുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദെരാബാദിനോട് 65 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

Content highlight: 'I guess they are jealous'; Kolkata Knight Riders Captain Ajinkya Rahane

dot image
To advertise here,contact us
dot image