

എറണാകുളം സ്വദേശിയായ പ്രവാസി മലയാളി ഒമാനിലെ സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു. എറണാകുളം കൊച്ചി മട്ടാഞ്ചേരി മൊയ്‌തീൻ പള്ളി സ്വദേശി പയംപിള്ളിച്ചിറ വീട്ടിൽ പി കെ ഫൈസൽ ആണ് മരണപെട്ടത്. 54 വയസായിരുന്നു. വർഷങ്ങളായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്ന ഫൈസൽ ഒരു മാസം മുമ്പാണ് ലീവിന് നാട്ടിൽ പോയി വന്നത്.
സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപെട്ടവർ അറിയിച്ചു. ഭാര്യ: ഷൈന. മക്കൾ: വിദ്യാർഥികളായ ആദില, അഫീല.
Content Highlights: An Ernakulam native died in Oman after suffering a heart attack. The incident occurred while he was staying in the Gulf country, according to reports. Further details related to the death have not been officially disclosed.