നൂറു വയസായ ഒരുലക്ഷത്തോളം പേരുള്ള രാജ്യം! ദീര്‍ഘായുസിന് കാരണമെന്ത്?

കഴിഞ്ഞ അമ്പത്തിയഞ്ച് വര്‍ഷമായി ഇവിടെ നൂറു വയസും അതിലധികവും പ്രായമുള്ളവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്

നൂറു വയസായ ഒരുലക്ഷത്തോളം പേരുള്ള രാജ്യം! ദീര്‍ഘായുസിന് കാരണമെന്ത്?
dot image

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം ജപ്പാനില്‍ നൂറു വയസ് പൂര്‍ത്തിയാക്കിയ 99, 763 പേരാണ് നിലവിലുള്ളത്. കഴിഞ്ഞ അമ്പത്തിയഞ്ച് വര്‍ഷമായി ജപ്പാനില്‍ നൂറു വയസും അതിലധികവും പ്രായമുള്ളവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇതില്‍ 88 ശതമാനവും സ്ത്രീകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അതേസമയം ജപ്പാനിലെ തൊഴില്‍ മേഖലയില്‍ ആവശ്യത്തിന് ആളുകളില്ലാത്തത് സാമ്പത്തിക മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോഴും ആയുര്‍ദൈര്‍ഘ്യത്തില്‍ ജപ്പാനെ വെല്ലാന്‍ മറ്റാരുമില്ലെന്നതാണ് വാസ്തവം.

ഈ ദീര്‍ഘായുസിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്, രാജ്യത്തെ ആരോഗ്യമേഖലയുടെ ഉന്നത നിലവാരവും പാരമ്പര്യമായി പിന്തുടരുന്ന ശീലങ്ങളുമാണ്. ഇന്ത്യയില്‍ ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രമേഹം, രക്തസമ്മര്‍ദം എന്നിവ പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ജാപ്പനീസുകാർ അവരുടെ ജീവിതശൈലിയിലൂടെ ദീര്‍ഘകാലം ജീവിക്കുന്നതിനൊപ്പം മികച്ച രീതിയില്‍ ജീവിക്കുന്നത് എങ്ങനെയെന്നും കാണിച്ചു തരികയാണെന്ന് ക്ലിനിക്കല്‍ ന്യൂട്രീഷ്യണിസ്റ്റ് പ്രാചി മാഥോളിയ പറയുന്നു.

ജപ്പാനിലേത് പോലെ ഇന്ത്യയിലും ആയുസില്‍ വര്‍ധനവ് ഉണ്ടാവണമെങ്കില്‍ അവരുടെ ശൈലികളെ അനുകരിക്കുകയല്ല മറിച്ച് അവ അനുവര്‍ത്തിക്കുക എന്നതാണെന്നാണ് പ്രാചി പറയുന്നത്. ജപ്പാനില്‍ അവര്‍ സ്വീകരിക്കുന്ന ചില രീതികള്‍ നമ്മുടെ രീതികളുമായി സമന്വയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതാണ് മികച്ച രീതിയെന്നാണ് പ്രാചി വിവരിക്കുന്നത്. ഇത്തരം ശീലങ്ങള്‍ ആയുസ് വര്‍ധിപ്പിക്കുന്നതിലുപരി ആരോഗ്യകരമായി ജീവിക്കാന്‍ സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമെന്നത് നമ്മുടെ ചെറിയ ചില ശീലങ്ങളുമായി ബന്ധപ്പെട്ടിരിക്കും. പതിയെ ആഹാരം കഴിക്കുക, കൂടുതല്‍ നടക്കുക, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക, ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുക എന്നിവയിലൂടെ ദീര്‍ഘായുസ് ലഭിക്കാന്‍ കാരണമാകും. ദീര്‍ഘകാലം ജീവിക്കാന്‍ കഴിയുക എന്നത് ആരോഗ്യത്തോടൊപ്പം സന്തോഷകരമായും ഇരിക്കുക എന്നതാണെന്നും അവര്‍ പറയുന്നു.

ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ ഭക്ഷണമാണ് ജപ്പാന്‍കാര്‍ കൂടുതലും അവരുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇതില്‍ സീസണല്‍ പച്ചക്കറികള്‍, സോയ്, മീന്‍, ഫെര്‍മെന്റ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ ഉണ്ടാകും. ജപ്പാന്‍കാരുടെ രീതികളിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ ആയുര്‍വേദ അറിവുകളിലൂടെ നമ്മുടെ ജീവിതത്തിലും നടപ്പാക്കാന്‍ കഴിയും. സ്‌നാക്ക്‌സുകള്‍ക്ക് പകരം റോസ്റ്റ് ചെയ്ത കടല അല്ലെങ്കില്‍ മുളപ്പിച്ചവ കഴിക്കാം. മില്ലറ്റ്, ലെന്റില്‍സ്, പ്രതിരോധ ശേഷിയെ സ്വാധീനിക്കുന്ന ഇഞ്ചി, മഞ്ഞള്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കാമെന്ന് പ്രാചി പറയുന്നു. മറ്റൊന്ന് വയറ് എണ്‍പത് ശതമാനം മാത്രം നിറയുന്ന പാകത്തില്‍ ഭക്ഷണം കഴിക്കുക എന്നതാണ് അതായത് വയറുനിറച്ച് ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അവർ ഉപദേശിക്കുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമില്ലാതാകുന്നതോടെ മെറ്റബോളിക്ക് സ്ട്രസും കുറയും. അതിനായി ആദ്യം പതിയെ കഴിച്ച് ശീലിക്കുകയാണ് വേണ്ടത്. കഴിക്കുന്നതിനിടയില്‍ വീണ്ടും ആഹാരം വാങ്ങി കഴിക്കുന്ന ശീലം മാറ്റുന്നതും ഇതില്‍ പ്രധാനപ്പെട്ട കാര്യമാണ്. വയറും വിശപ്പും അറിഞ്ഞ് ഭക്ഷണം കഴിക്കുക എന്നതാണ് മറ്റൊരു രീതി.

ജപ്പാനില്‍ ഫിറ്റ്‌നസിനായി ആരും ജിമ്മല്ല തിരഞ്ഞെടുക്കുന്നത്. നടക്കുക, ഗാര്‍ഡനിങ്, സൈക്ലിങ് എന്നിവയാണ് അവരുടെ ഫിറ്റ്‌നസ് രഹസ്യം. എന്തിന് തറയില്‍ ഇരിക്കുന്ന ശീലം ലോവര്‍ ബോഡി സ്‌ട്രെഗ്ത്തും ഫ്‌ളെക്‌സിബ്ലിറ്റി കൂട്ടാനും സഹായിക്കുന്നുണ്ട്.

ഇന്ത്യക്കാര്‍ ഇതിന് പകരമായി രാവിലെ സൂര്യനമസ്‌കാരമോ യോഗയോ ചെയ്യുന്നത് മികച്ച വഴിയാണെന്ന് പ്രാചി പറയുന്നു. ഇതിനൊപ്പം നടത്തം, സൈക്ലിംങ് എന്നിവയും മികച്ച ഫലം തരും. കുനിയുകയും വലിയുകയും ചെയ്യുന്ന തരത്തിലുള്ള വീട്ടുജോലികളും ചെയ്യുന്നത് നല്ലതാണ്. ജീവിക്കാന്‍ ഒരു കാരണം കണ്ടെത്തുകയാണ് ജപ്പാന്‍കാര്‍ പിന്തുടരുന്ന മറ്റൊരു രീതി. തന്റെ ജീവിതം കൊണ്ട് ഒരു ഉദ്ദേശമുണ്ടെന്ന രീതിയില്‍ ജീവിതത്തെ മാറ്റി സാമൂഹികമായ ബന്ധം ഊട്ടിയുറപ്പിച്ച്, മാനസികാരോഗ്യവും ജീവിതത്തിനൊരു അര്‍ത്ഥവും ഉണ്ടാക്കിയെടുക്കാം. പ്രകൃതിയോട് ഇണങ്ങിയും സോഷ്യല്‍ മീഡിയ ജീവിതത്തില്‍ നിന്നും മാറി നിന്നും ജീവിതത്തെ നോക്കി കാണുന്നതും ധാന്യം, മന്ത്രോച്ചാരണം എന്നിവ ചെയ്യുന്നതും ചില ഹോബികള്‍ പൊടിതട്ടിയെടുക്കുന്നതുമൊക്കെ ഗുണം ചെയ്യും.
Content Highlights: Japan has the highest number of centenarians in the world, reflecting its ageing population and strong longevity trends

dot image
To advertise here,contact us
dot image