പല്ലിന്റെ മഞ്ഞ നിറം മാറ്റാം ഈ പൊടിക്കൈകളിലൂടെ; പക്ഷെ..

അടിക്കടി ഈ മാര്‍ഗം അവലംബിക്കരുത്, അത് ഇനാമല്‍ കളയും.

പല്ലിന്റെ മഞ്ഞ നിറം മാറ്റാം ഈ പൊടിക്കൈകളിലൂടെ; പക്ഷെ..
dot image

തെളിച്ചമുള്ള ഒരു ചിരി.. വിലപിടിച്ച ആഭരണങ്ങളേക്കാള്‍ മികച്ച ആക്‌സസറിയാണ് ആ ചിരി. ആത്മവിശ്വാസത്തോടെ ചിരിക്കണമെങ്കില്‍ പക്ഷെ പല്ലുകള്‍ മനോഹരമായിരിക്കണം അല്ലേ. അതിനാദ്യം വേണ്ടത് പല്ലുകളിലെ മഞ്ഞനിറം ഒഴിവാക്കുകയാണ്. ചില എളുപ്പവഴികളിലൂടെ പല്ല് വെളുപ്പിക്കാം.

ബേക്കിങ് സോഡ പേസ്റ്റ്

ബേക്കിങ് സോഡയില്‍ വെള്ളമൊഴിച്ച് പേസ്റ്റ് ഉണ്ടാക്കി ആ മിശ്രിതം ഉപയോഗിച്ച് പല്ലുതേക്കുക. പല്ലിന് മുകളിലുള്ള ചെറിയ കറകളെ നീക്കം ചെയ്യാനുള്ള കഴിവുള്ളതാണ് ബേക്കിങ് സോഡ. എന്നാല്‍ അടിക്കടി ഈ മാര്‍ഗം അവലംബിക്കരുത്, അത് ഇനാമല്‍ കളയും.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ് വെള്ളത്തില്‍ കലര്‍ത്തി വായില്‍ കൊള്ളുന്നതും പല്ലിലെ കറകള്‍ കളയാന്‍ സഹായിക്കും. എന്നാല്‍ അമിതമായി ഇതുപയോഗിച്ചാല്‍ മോണയില്‍ പ്രശ്‌നങ്ങളുണ്ടാകും.

ആപ്പിള്‍ സിഡര്‍ വിനഗര്‍

ആപ്പിള്‍ സിഡര്‍ വിനഗര്‍ സ്വാഭാവിക മൗത്ത് വാഷായി ഉപയോഗിക്കാവുന്നതാണ്. ഇത് പല്ലിലെ മഞ്ഞനിറം കളയാന്‍ സഹായിക്കും. അസിഡിക് ആയതിനാല്‍ തുടര്‍ച്ചയായുള്ള ഉപയോഗം ഒഴിവാക്കേണ്ടതാണ്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

സ്‌ട്രോബെറിയും ബേക്കിങ് സോഡയും

സ്‌ട്രോബെറിയും ബേക്കിങ് സോഡയും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം പല്ലുവെളുപ്പിക്കുന്നതിന് നല്ലതാണ്. സ്‌ട്രോബെറിയില്‍ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലിലെ നിറംമാറ്റം തടയും. ഇതിനും അസിഡിക് സ്വഭാവമുള്ളതിനാല്‍ തുടര്‍ച്ചയായുള്ള ഉപയോഗം ദോഷം ചെയ്യും.

ചാര്‍ക്കോള്‍

ആക്ടിവേറ്റ് ചെയ്ത ചാര്‍ക്കോള്‍ പൗഡര്‍ ഉപയോഗിച്ച് പല്ലുതേക്കുന്നത് പല്ലുവെളുപ്പിക്കുന്നതിനുള്ള മറ്റൊരു വഴിയാണ്.

Content Highlights: 7 DIY teeth whitening hacks

dot image
To advertise here,contact us
dot image