'എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിൽ ജനങ്ങൾ സന്തുഷ്ടർ': പിണറായി വിജയൻ

'നമ്മുടെ നാടിന്റെ ജീവിത നിലവാരതോത് വികസിത രാജ്യങ്ങളിലേതിന് സമാനമായി ഉയരണം'

'എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിൽ ജനങ്ങൾ സന്തുഷ്ടർ': പിണറായി വിജയൻ
dot image

എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിൽ ജനങ്ങൾ സന്തുഷ്ടരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണത്തിൽ സർക്കാർ നല്ലരീതിയിൽ പ്രവർത്തിച്ചു. അതിനുള്ള തെളിവാണ് വിദ്യാഭ്യാസ, ആരോ​ഗ്യ, വ്യാവസായ മേഖലകളിൽ തുടങ്ങി കേരളത്തിലെ എല്ലാ മേഖലകളിലും വന്നിട്ടുള്ള പുരോ​ഗതിയെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഒമാനിലെ സലാലയിൽ സംസാരിക്കവയെയാണ് മുഖ്യമന്ത്രി എൽഎഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്.

'തുടർഭരണത്തിൽ നമ്മുടെ നാടിന്റെ നേടിയ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ വികസനങ്ങൾക്കും സഹായിച്ചു. ജനങ്ങൾ അതീവ സന്തുഷ്ടരാണ്. എല്ലാക്കാര്യങ്ങളിലും ജനങ്ങളുടെ പിന്തുണയുണ്ടാകുന്നുണ്ട്. ഇനിയും നമ്മുടെ നാടിനെ കൂടുതൽ ഉന്നതിയിലേക്കുയർത്തണം,' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

'നമ്മുടെ നാടിന്റെ ജീവിത നിലവാരതോത് വികസിത രാജ്യങ്ങളിലേതിന് സമാനമായി ഉയരണം. അത് അസാധ്യമായ കാര്യമല്ല. അതിനായി എല്ലാവരുടെയും പിന്തുണയുണ്ടാകണം,' മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlights: 'People are happy with the continued rule of the LDF government': Pinarayi Vijayan

dot image
To advertise here,contact us
dot image