
പെര്‍ഫ്യെൂം എന്നത് പലരുടെയും ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ്. ഒരു നല്ല സുഗന്ധമുള്ള പെര്‍ഫ്യൂം ആത്മവിശ്വാസം നല്‍കും. ഇതിനെല്ലാം പുറമേ പെര്‍ഫ്യൂം ഒരു മൂഡ് എന്‍ഹാന്‍സര്‍ കൂടിയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും പെര്‍ഫ്യൂം കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ അപകടസാധ്യതകള്‍ ഏറെയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും അതേസമയം, ഏറ്റവും അപകടകരമായ ഒരു ഉപയോഗ രീതിയുമാണ് കഴുത്തില്‍ പെര്‍ഫ്യൂം പുരട്ടുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
എന്തുകൊണ്ട് കഴുത്തില്‍ പെര്‍ഫ്യൂം ഉപയോഗിക്കുന്നത് അപകടകരമായത് ?
പല പെര്‍ഫ്യൂമുകളിലും ഫ്താലേറ്റുകള്‍, പാരബെന്‍സ്, സിന്തറ്റിക മസ്‌കുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ കഴിവുള്ള കെമിക്കലുകളാണ്. അതുകൊണ്ട് തന്നെ ഇവയെ എന്‍ഡോക്രൈന്‍-ഡിസ്‌റപ്റ്റിംഗ് കെമിക്കലെന്നാണ് വിളിക്കുന്നത്. നേര്‍ത്ത ചര്‍മ്മമുള്ളയിടമാണ് കഴുത്ത്. ഇതിന് പുറമേ തൈറോയിഡ് ഗ്രന്ഥിയും ഇവിടെ സ്ഥിതി ചെയ്യുന്നു. അതിനാല്‍ ഇവിടെ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ ഹോര്‍മോണ്‍ അസന്തലുതാവസ്ഥ, തൈറോയിഡ് തടസ്സം, ഉപാചായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. ദീര്‍ഘകാലമായി ഇവ ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ പോലുള്ള ഹോര്‍മോണുമായി ബന്ധപ്പെട്ടിരിക്കുന്ന കാന്‍സറിന് സാധ്യതയുണ്ടായേക്കാം.
നേരിട്ട് കഴുത്തില്‍ പെര്‍ഫ്യൂം പുരട്ടുന്നതിനാല്‍ തൈറോയിഡ് ഗ്രന്ഥിയെ ഇത് ബാധിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇത് തൈറോയിഡ് പ്രശ്‌നങ്ങള്‍, പിസിഒഎസ്, പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. ഇനി ഇത് മൂലമുള്ള ചര്‍മ്മരോഗങ്ങള്‍ക്കുള്ള സാധ്യതയും തള്ളി കളയാനാവില്ല. ഫോട്ടോസെന്‍സിറ്റിവിറ്റി, കറുത്ത പാടുകള്‍, അലര്‍ജി, പിഗ്‌മെന്റേഷന്‍ എന്നിവയ്ക്കും കാരണമായേക്കാം.
പരിഹാരം
കഴുത്തില്‍ പെര്‍ഫ്യൂം പുരട്ടാതെയിരിക്കുക എന്നത് തന്നെയാണ് പ്രാഥമികമായി ഈ പ്രശ്‌നത്തിനുള്ള പരിഹാരം. ഇത് കൂടാതെ ദോഷകരമായ സിന്തറ്റിക് കെമിക്കലുകളുകളുള്ള പെര്‍ഫ്യൂമുകള്‍ വിട്ട് ജൈവ പെര്‍ഫ്യൂമുകളിലേക്ക് മാറുന്നതും ശരീരത്തിന് നല്ലതാണ്.
Content Highlights- Do you apply perfume to your neck? But stop, warning that the habit can even cause cancer