
ഇന്ത്യൻ വീടുകളിലെ അടുക്കളയിൽ ഭക്ഷണത്തിനായി ചേർക്കുന്ന ചേരുവകളുടെ നീണ്ടനിര തന്നെ നമുക്ക് കാണാം. ഇതിൽ മിക്കവയും നമ്മുടെ ശരീരത്തിന് സൂപ്പർഗുഡ് ഫുഡ്‌സ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നവയുമാണ്. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ലതായ ഒരു ചേരുവയെ കുറിച്ചാണ് കാർഡിയോളജിസ്റ്റായ ഡോ അനുരാഗ് ശർമ പറയുന്നത്.
തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അദ്ദേഹം പറയുന്നത്, ഹൃദയത്തിന്റെ സ്വർണക വചമാണ് മഞ്ഞൾ അഥവാ ഹൽദി എന്നാണ്. ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. വിലമതിക്കാനാവാത്ത ഹൃദത്തിന്റെ ആരോഗ്യം സംരക്ഷിക്കാനായി ചില മാർഗങ്ങൾ പിന്തുടരാൻ അദ്ദേഹം അക്കമിട്ട് പറയുന്നു.
ജോൺ ഹോപ്കിൻസിന്റെ മെഡിസിൻ റിപ്പോർട്ട് പറയുന്നത് സസ്യങ്ങളിൽ നിന്നുള്ള ഭക്ഷണവസ്തുക്കൾ കാൻസർ, ഹൃദ്രോഗം എന്നീ രോഗാവസ്ഥകൾ തടയാൻ മികച്ചതാണെന്നാണ്. ശരീരത്തിലെ നീർവീക്കങ്ങൾ മാറാൻ മഞ്ഞൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കൂടാതെ ഓസ്റ്റിയോആർത്‌റൈറ്റിസ്, കണ്ണുമായി ബന്ധപ്പെട്ട അസുഖങ്ങൾ, കൊളസ്‌ട്രോൾ, ഉത്കണ്ഠ, വൃക്കകളുടെ ആരോഗ്യം എന്നിവയ്‌ക്കെല്ലാം മികച്ചതാണ് മഞ്ഞൾ.
Content Highlights: Cardiologist says Turmeric is the golden shield for Heart