
സമൂഹ മാധ്യമങ്ങളില്‍ വരുന്ന വീഡിയോകള്‍ പലതും പലപ്പോഴും നമ്മളെ തെറ്റിധരിപ്പിക്കാറുണ്ടല്ലേ ? മനപ്പൂര്‍വമോ അല്ലാതെയോ നിര്‍മ്മിക്കപ്പെടുന്ന ഇത്തരം വീഡിയോകളെ ഫാക്ട് ചെക്ക് ചെയ്ത് വാസ്തവം കണ്ടെത്താന്‍ പലരും സമയം കണ്ടെത്താറുമില്ല. അത്തരത്തില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വൈറലായ ഒരു വീഡിയോയുടെ സത്യാവസ്ഥ പുറത്ത് വരികയാണ് ഇപ്പോള്‍.
പ്രമുഖ വാര്‍ത്താ ചാനലായ ബിബിസിയുടെ പേരില്‍ വൈറലായ വീഡിയോയാണ് ചര്‍ച്ചാ വിഷയം. വീഡിയോയില്‍ ഒരു റിപ്പോര്‍ട്ടര്‍ പാകിസ്താനിലെ വെള്ളപ്പൊക്കത്തെ പറ്റി റിപ്പോര്‍ട്ട് ചെയ്യുന്നതായി കാണാം. വള്ളത്തില്‍ പോകുന്നതിനിടെ യുവതിയുടെ ഭയന്ന് വിറച്ചുള്ള റിപ്പോര്‍ട്ടിംഗ് കാഴ്ചക്കാരില്‍ ചിരി പടര്‍ത്തിയിട്ടുണ്ട്. വീഡിയോയ്ക്ക് നിരവധിപേരാണ് കമന്റുമായി രംഗത്തെത്തിയത്. ബിബിസി റിപ്പോര്‍ട്ടറിന്റെ തമാശ കലര്‍ന്ന റിപ്പോര്‍ട്ടിംഗ് എന്ന തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ബിബിസി തന്നെ വീഡിയോയെ തള്ളി രംഗത്ത് വന്നിരിക്കുകയാണ്. ചാനലുമായോ റിപ്പോര്‍ട്ടര്‍മാരുമായോ ഈ വീഡിയോയിക്ക് യാതൊരു ബന്ധമില്ലെന്നും ബിബിസി അറിയിച്ചു.
https://t.co/BwmHaOHvtD#Pakistani #PakistanFloods #mehrunnisa pic.twitter.com/MreQrRTEUX
— Nikhil Pandey (@Nikhil_Pandey04) August 28, 2025
വീഡിയോയുടെ സത്യാവസ്ഥ
ബിബിസി ഉറുദു ന്യൂസ് പഞ്ചാബ് ടിവി എന്ന ഡിജിറ്റല്‍ മീഡിയ കമ്പനിയാണ് പാകിസ്ഥാനില്‍ ബിബിസിയുടെ പേര് ഉപയോഗിച്ച് പ്രവര്‍ത്തിച്ചത്. ഉറുദു ഭാഷയിലാണ് വീഡിയോ. പാകിസ്ഥാന്‍ വാര്‍ത്താ ചാനലായ ഡോണ്‍ പറയുന്നതനുസരിച്ച് ബിബിസി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ ചാനലിന്റെ പൂര്‍ണനാമം ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്നല്ല. പകരം ഭായ് ഭായ് ചാനല്‍ എന്നാണ്. മെഹറുനിസ എന്ന റിപ്പോര്‍ട്ടറാണ് വീഡിയോയില്‍ കാണുന്ന വൈറല്‍ വ്യക്തി. ഇവരുടെ ഭയവും തമാശയും കലര്‍ന്ന റിപ്പോര്‍ട്ട് പ്രേക്ഷകര്‍ക്കിടയില്‍ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയ്ക്ക് കാരണമായി. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ചാനലിന്റെ പേര് ഉപയോഗിച്ചതിനെതിരെ ബിബിസി രംഗത്ത് വരികയായിരുന്നു.
Content Highlights- Bhai Bhai Channel' reports floods under the name of BBC, draws widespread criticism