വയറിലെ കാന്‍സര്‍; ശരീരം നൽകുന്ന സൂചനകൾ നിസാരമായി കാണരുത്!

തുടർച്ചയായി അനുഭവപ്പെടുന്ന വയറുവേദനയും ചിലപ്പോൾ ലക്ഷണമാകാം

dot image

ദിവസം കൂടുതോറും കാന്‍സർ രോഗികളുടെ എണ്ണം കൂടി വരികയാണ്. മാറി വരുന്ന ഭക്ഷണ ശീലങ്ങളും ജീവിത രീതികളും ഇതിന് കാരണമാകുന്നുണ്ട്. ഇന്ന് വളരെ സാധാരണയായി കാണുന്ന ഒന്നാണ് വയറിലെ കാന്‍സര്‍.

ആമാശയത്തിലെ ആവരണത്തിൽ കാന്‍സര്‍ കോശങ്ങൾ രൂപപ്പെടുന്നതാണ് വയറിലെ കാന്‍സര്‍ അല്ലെങ്കിൽ ആമാശയ അർബുദം എന്നറിയപ്പെടുന്നത്. അതിൽ മിക്ക ആമാശയ അർബുദ കേസുകളിലും രോഗകാരിയായ കോശങ്ങൾ രൂപപ്പെടുന്നത് ആന്തരിക പാളിയിലാണ്. ഇത് അഡിനോകാർസിനോമ എന്നും അറിയപ്പെടുന്നു.

രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതാണ് രോഗാവസ്ഥ നേരത്തേ കണ്ടെത്താനുള്ള ഒരു മാർഗം. അത്തരം ചില ലക്ഷണങ്ങളാണ് താഴെ പറയുന്നത്.

പതിവായി ദഹനക്കേട് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നതാണ് ഒന്നാമത്തെ കാരണം. ദീർഘകാല ദഹനക്കേട്, ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കൽ, മാറാത്ത നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടെങ്കിൽ അത് വയറ്റിലെ

കാൻസറിന്റെ ലക്ഷണമാകാം. ഈ ലക്ഷണം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

ഭക്ഷണക്രമീകരണം നടത്താതെയോ വ്യായാമം ചെയ്യാതെയോ തന്നെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ഒരു അപകടകരമായ അവസ്ഥയാണ്. വയറ്റിലെ കാന്‍സര്‍ വിശപ്പിനെയും മെറ്റബോളിസത്തെയും ബാധിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. ഓക്കാനം ഉണ്ടാകുന്നത് സാധാരണമാണ്. എന്നിരുന്നാലും, ഇടയ്ക്കിടെ ഛർദ്ദി ഉണ്ടാകുന്നത് നിസാരമായി കാണരുത്. ഇതും വയറിലെ കാന്‍സറിന്‍റെ പ്രാരംഭ ലക്ഷണമായേക്കാം.

തുടർച്ചയായി അനുഭവപ്പെടുന്ന വയറുവേദനയും ചിലപ്പോൾ ലക്ഷണമാകാം. പ്രത്യേകിച്ച് വയറിന്റെ മുകൾ ഭാഗത്ത് ആണെങ്കിൽ അത് ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും, വയറ്റിലെ കാൻസർ ആന്തരിക രക്തസ്രാവത്തിന് കാരണമാകുന്നു. മലത്തിൽ നിറവ്യത്യമാസം കണ്ടാൽ അത് പരിശോധിച്ച് ക്യാൻസർ അല്ലെന്ന് ഉറപ്പ് വരുത്തുക എന്നതും പ്രധാനമാണ്.

Content Highlights: Stomach cancer symptoms

dot image
To advertise here,contact us
dot image