
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും. നമ്മുടെ കുടലിന്റെ ആരോഗ്യം നല്ല ഒരു അവസ്ഥയിലല്ലെന്ന സൂചനകൾ നമ്മുടെ ശരീരം തന്നെ നമ്മുക്ക് തരാറുണ്ട്. അതിൽ ചിലത് നോക്കാം.
ഭക്ഷണത്തിന് ശേഷമുള്ള മധുരാസക്തി, ഭക്ഷണം കഴിച്ചതിന് ശേഷം മധുരം കഴിക്കുന്നത് ഒരുപാട് പേരുടെ ശീലമാണ്. എന്നാൽ ഇത് ഒരു ശീലം മാത്രമല്ല, കുടലിലെ ബാക്ടീരിയയുടെ ബാലൻസ് കളയുന്നതാകാം ഇത്. മോശം ബാക്ടീരിയകൾ മധുരത്തിന്റെ ആവശ്യം തലച്ചോറിലേക്ക് അയക്കുകയും ചെയ്യുന്നു.
രാവിലെ തന്നെ വയറിൽ വീർപ്പ് മുട്ടലുണ്ടാകുന്നത് അല്ലെങ്കിൽ വയറു വീർക്കുന്നത് രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് മൂലമാണ് എന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, വീർത്ത വയറുമായി ഉണരുമ്പോൾ ദഹനം മന്ദഗതിയിലാകുകയോ കുടൽ പാളി മന്ദഗതിയിലാകുന്നതോ ഇതിന് കാരണമാവാം.
ശരീരത്തിൽ പിമ്പിൾ വരുന്നത് പലപ്പോഴും സ്‌കിന്നിന്റെ പ്രശ്‌നം മൂലമാണെന്ന് തോന്നാമെങ്കിലും കുടലിൽ വീക്കം വരുമ്പോളും ഇത്തരം കുരുകൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചത്തും തൊണ്ടയിലുും ഒരു ഭാരം അനുഭവപ്പെടുന്നത് കുടലിന്റെ മോശം പ്രവർത്തനം മൂലമാകാം. ഈ ഫങ്ഷൻ മോശമാകുമ്പോൾ പ്രഷർ ഈസോഫാഗസിന് മുകളിലേക്ക് തള്ളുവാൻ കുടൽ ശ്രമിക്കുന്നു.
മാനസികാരോഗ്യം എപ്പോഴും കുടലാരോഗ്യവുമായ ബന്ധമില്ലെന്നാണ് ധാരണ. എന്നാൽ 90 ശതമാനം സെറോട്ടനിനും (ഹാപ്പി ഹോർമോൺ) തലച്ചോറിൽ നിന്നല്ല, കുടലിൽ നിന്നുമാണ് ഉണ്ടാകുന്നതെന്നാണ് പഠനങ്ങൾ. ഇവ കൂടാതെ ഭക്ഷണത്തിന്റെ രുചി മാറിയത് പോലെ തോന്നുക, ശരീരത്തിൽ ദുർഗന്ധമുണ്ടാകുക, കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ തളരുക എന്നിവയൊക്കെ കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം.
Content Highlights- Signs that says you have bad gut health