ഒരു സിഗരറ്റ് കവര്‍ന്നെടുക്കുന്നത് നിങ്ങളുടെ ആയുസ്സിന്‍റെ 20 മിനിറ്റ്

പുകവലിയിലൂടെ നിങ്ങള്‍ മരണത്തിലേക്ക് തള്ളിവിടുന്നത് നിങ്ങളുടെ കുട്ടികളെയും പ്രിയപ്പെട്ടവരേയും കൂടിയാണ്

dot image

ടുത്ത തവണ സിഗരറ്റ് വലിക്കണമെന്ന് തോന്നി സിഗരറ്റ് ചുണ്ടിലേക്ക് വച്ച് ലൈറ്റര്‍ തെളിയിക്കുന്നതിന് മുന്‍പ് ഒരു കാര്യം ആലോചിക്കുക. കേവലം ഒരു സിഗരറ്റിന് നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യത്തിന്റെ 20 മിനിറ്റ് കവര്‍ന്നെടുക്കാന്‍ സാധിക്കും. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിയത്. പുകവലി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് കാരണമാകുന്നത്. 2021 ലെ കണക്കനുസരിച്ച് ലോകത്തുണ്ടാകുന്ന മരണങ്ങളുടെ അഞ്ച് കാരണങ്ങളില്‍ ഒന്നാണ് പുകവലി.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഹൃദ്‌രോഗം, പക്ഷാഘാതം, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അണുബാധ, ബ്രോങ്കസ്, ശ്വാസകോശ അര്‍ബുദം എന്നിവയെല്ലാം പുകവലി മൂലം ഉണ്ടാകുന്ന അപകടങ്ങളില്‍പ്പെടുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം ഇന്ത്യയിലെ 15 വയസിന് മുകളിലുളള പുരുഷന്മാരില്‍ 5.38 ശതമാനം പേരും സ്ത്രീകളില്‍ 9 ശതമാനംപേരും പുകയില ഉപയോഗിക്കുന്നു. ഇന്ത്യയില്‍ മരണത്തിനും രോഗത്തിനും പ്രധാന കാരണങ്ങളിലൊന്നാണ് പുകയിലയെന്നും പ്രതിവര്‍ഷം ഇന്ത്യയില്‍ ഒരു ദശലക്ഷത്തിലധികം മരണങ്ങള്‍ സംഭവിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.

എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ച് വരുന്നു. പുകയില ഉപയോഗത്തില്‍നിന്നും ആളുകളെ പിന്തിരിപ്പിക്കാനും പുകയില ഉത്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലെത്തിക്കാനും പുകയില മൂലമുണ്ടാകുന്ന മരണങ്ങളും രോഗങ്ങളും ഇല്ലതാക്കുകയുമാണ് പുകയില വിരുദ്ധ ദിനാചരണത്തിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.

നിങ്ങളുടെ പുകവലി നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെയും ബാധിക്കുന്നു

ലോകത്തിലെ ഏറ്റവും ഭീകരമായ ദുശ്ശീലം എന്താണെന്ന് ചോദിച്ചാല്‍ അത് പുകവലി ആണെന്ന് പറയേണ്ടിവരും. പുകവലിയുടെ ദോഷവശങ്ങള്‍ വലിക്കുന്ന ആളെ മാത്രമല്ല പുകവലിക്കാത്തവരെക്കൂടി ബാധിക്കുന്നുണ്ട്. പുകവലികൊണ്ടല്ല ലോകത്തിലെ ലക്ഷക്കണക്കിന് ആളുകള്‍ മരണപ്പെടുന്നത്. പാസീവ് സ്‌മോക്കിംഗ് അതായത് ഒരാള്‍ പുകവലിക്കുമ്പോള്‍ പുറത്തുവിടുന്ന പുക അന്തരീക്ഷവായുവില്‍ കലര്‍ന്ന് പുകവലിക്കാത്ത മറ്റൊരാളുടെ ശ്വാസ കോശത്തില്‍ പ്രവേശിക്കുന്നതിനെയാണ് പാസീവ് സ്‌മോക്കിംഗ് എന്ന് പറയുന്നത്. നിരവധി അപകടകരമായ രാസവസ്തുക്കളാണ് പുകയിലയില്‍ ഉള്ളത്. പുകയിലയിലെ നിക്കോട്ടിന്‍ അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ വര്‍ധിപ്പിക്കുകയും അതുവഴി ഹൃദയമിടിപ്പ് വേഗത്തിലാകുകയും, ബിപി വര്‍ധിക്കുകയും ചെയ്യും. പുകവലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പല അസുഖങ്ങളും പുക വലിക്കുന്നവരുടെ കുടുംബത്തിലുളളവര്‍ക്കും ചുറ്റുമുള്ളവര്‍ക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുകവലിക്കാരുടെ കുട്ടികളെ ശ്വാസകോശ രോഗങ്ങള്‍ വേഗത്തില്‍ ബാധിക്കാറുണ്ട്.

പുകവലി നിര്‍ത്താന്‍ എന്ത് ചെയ്യാം

12 മണിക്കൂര്‍ പുക വലിക്കാതെയിരുന്ന് നോക്കൂ. രക്തത്തിലെ കാര്‍ബണ്‍ മോണോക്‌സൈഡ് സാധാരണ നിലയിലാകും. ഇനി മൂന്ന് മാസം പുകവലി നിര്‍ത്താന്‍ സാധിച്ചാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായിത്തുടങ്ങും.

കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമായി തോന്നുമെങ്കിലും എങ്ങനെയാണ് പുകവലിയോട് 'നോ' പറയേണ്ടത് എന്ന് പലര്‍ക്കും ആശങ്കയുളള കാര്യമാണ്. പുകവലിക്കാനുള്ള ആഗ്രഹം ഒഴിവാക്കാനായി കായിക വ്യായാമങ്ങള്‍, യോഗ, കൗണ്‍സിലിംഗ് ഒക്കെ ഫലപ്രദമാണ്. പുകവലിക്കാന്‍ കടുത്ത പ്രേരണ ഉണ്ടാകുമ്പോള്‍ ചൂയിംഗം ചവച്ച് നോക്കാം. എല്ലാത്തിനും ഉപരിയായി നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖം ഓര്‍ത്താല്‍ മതിയാകും.

Content Highlights :By smoking, you are also pushing your children and loved ones to death

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us