മരണം അവസാനമല്ല! ശേഷം എന്തുസംഭവിക്കും? യഥാര്‍ഥ അനുഭവങ്ങള്‍ പങ്കിട്ട് ഓങ്കോളജിസ്റ്റ്

കെന്റക്കിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു ഓങ്കോളജിസ്റ്റും 'നിയര്‍ ഡത്ത് എക്‌സ്പീരിയന്‍സ് സെന്റര്‍'സ്ഥാപകനുമായ ഡോ. ജെഫ്രി ലോംഗ് ആണ് ഇതേക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചത്

dot image

ഒരു വ്യക്തിയുടെ മരണത്തിന് ശേഷം ആത്മാവ് നിലനില്‍ക്കുമോ എന്ന ചോദ്യം നൂറ്റാണ്ടുകളായി മനുഷ്യരാശിയുടെ ഉള്ളില്‍ കൗതുകകരമായി നിലനില്‍ക്കുന്ന ഒരു ചോദ്യമാണ്. പുരാതന ഗ്രന്ധങ്ങളില്‍ മുതല്‍ സമകാലീന ചര്‍ച്ചകളില്‍ വരെ ഇടംപിടിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടോ? മരണശേഷം എന്താണ് നിങ്ങളെ കാത്തിരിക്കുന്നത്, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ? കെന്റക്കിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു ഓങ്കോളജിസ്റ്റും 'നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ് സെന്റര്‍'സ്ഥാപകനുമായ ഡോ. ജെഫ്രി ലോംഗ് പറഞ്ഞ ചില കാര്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ വിശദീകരിച്ചിരുന്നു.

ശാസ്ത്രം പറയുന്നത് എന്താണ്

വൈദ്യശാസ്ത്രം പറയുന്നതനുസരിച്ച് ജീവന്‍ എന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഹൃദയമിടിപ്പ്, ശ്വസനം എന്നിവയൊക്കെ അടങ്ങിയതാണ്. ഇവ മൂന്നും നിലയ്ക്കുമ്പോള്‍ ഒരു വ്യക്തി മരിച്ചു എന്നാണ് അര്‍ഥം. എന്നാല്‍ പല ഗവേഷകരും മരണത്തോടടുത്തുളള അനുഭവങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ട്. ആളുകള്‍ ക്ലിനിക്കലായി മരിച്ച് മിനിട്ടുകള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ വരുന്ന കേസുകളുണ്ട്. ചില ശാസ്ത്രജ്ഞര്‍ ഇതിനെ തലച്ചോറിലെ രാസ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തുന്നു. മറ്റുള്ളവരാകട്ടെ ഭൗതിക ശരീരത്തിനപ്പുറം ബോധം നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.

മരണത്തോടടുത്ത അനുഭവങ്ങള്‍

Near-Death Experience അഥവാ (NDE) എന്ന് വിളിക്കപ്പെടുന്ന അനുഭവം എന്താണ്? (ഒരാള്‍ ഒരു ചെറിയ സമയത്തേക്ക് പരമാവധി മിനിട്ടുകള്‍ക്കുള്ളില്‍ മരിച്ചിട്ട് വീണ്ടും ജീവിതത്തിലേക്ക് വരുമ്പോള്‍ സംഭവിക്കുന്ന അവസ്ഥ) നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സിലൂടെ കടന്നുപോകുന്ന ആളുകള്‍ പ്രകാശമുളള തുരങ്കങ്ങളോ വെളിച്ചമോ കാണുന്നതായി പറയാറുണ്ട്. സമാധാനം തോന്നാറുണ്ട്. മരിച്ചുപോയ ബന്ധുക്കളോട് സംസാരിക്കുന്നതായി തോന്നുന്നു. അങ്ങനെ പലതും. ഇത് ലോകമെമ്പാടും ഇത്തരം അനുഭവത്തിലൂടെ കടന്നുപോകുന്നവരുടെ തോന്നലാണ്. ഇക്കാര്യത്തെക്കുറിച്ച് ജെഫ്രി ലോംഗ് പറയുന്നത് ഇങ്ങനെയാണ്.

മാരകരോഗികളെ ചികിത്സിക്കാനായി വര്‍ഷങ്ങളോളം താന്‍ മാറ്റിവച്ചിട്ടുണ്ട്. മരണത്തോടടുത്ത അനുഭവങ്ങള്‍ അനുഭവിച്ച രോഗികളില്‍ നിന്ന് നൂറ് കണക്കിന് കഥകള്‍ താന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാണ് നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ് റിസര്‍ച്ച് സെന്ററിന്റെ സ്ഥാപകനാകാന്‍ തീരുമാനിക്കുന്നത്. Business Insider എന്ന വാര്‍ത്താ വെബ്‌സൈറ്റിനോട് പറഞ്ഞതനുസരിച്ച് ആയിരക്കണക്കിന് ആളുകളോട് സംസാരിച്ചതിന് ശേഷം ഈ അനുഭവങ്ങള്‍ അവഗണിക്കാന്‍ കഴിയാത്ത അത്രയും വൈകാരികമായി ശക്തമാണെന്ന് തനിക്ക് മനസിലായതായി അദ്ദേഹം പറയുന്നു.

മരണ ശേഷമുളള അനുഭവം എല്ലാവര്‍ക്കും ഒരുപോലെ

ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് സമാനമായ NAD എങ്ങനെ ഉണ്ടായെന്ന് ഡോ. ലോംഗ് പറയുന്നത് ഇങ്ങനെയാണ്. ഒരു നിശ്ചിത സമയത്തേക്ക് അവര്‍ മരിച്ച് പോയതുപോലെ തോന്നും. ചുറ്റും നടക്കുന്ന സംഭാഷണങ്ങള്‍ കേള്‍ക്കുന്നു, പിരിമുറുക്കങ്ങള്‍, ഡോക്ടര്‍മാരും നഴ്‌സുമാരും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് കേള്‍ക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ അവര്‍ക്ക് അനുഭവപ്പെടും. മരിച്ചുപോയ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നതായും, പലപ്പോഴും കൂടുതല്‍ ചെറുപ്പമോ ആരോഗ്യമുള്ളതോ ആയ രൂപത്തില്‍ പ്രകാശത്തിന്റെ തിളക്കമുള്ള തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതും അവിടെ അവര്‍ക്ക് നിരുപാധികമായ സ്‌നേഹവും സമാധാനവും അനുഭവപ്പെടുന്നതായും ഒക്കെ ആളുകള്‍ വിവരിച്ചിട്ടുണ്ട്.

Content Highlights :Dr. Jeffrey Long, an oncologist practicing in Kentucky and founder of the Near Death Experience Center, shares his experiences of life after death

dot image
To advertise here,contact us
dot image