
ബിസ്ക്കറ്റ് കേക്ക്
ആവശ്യമുള്ള സാധനങ്ങള്‍
കോഫി സൊല്യൂഷന് തയ്യാറാക്കാനായി
വെള്ളം - 1/4 കപ്പ്
ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ - 1/2 ടേബിള്‍ സ്പൂണ്‍
ചോക്ലേറ്റ് ഐസിംഗ് തയ്യാറാക്കാനായി
പാല് - 1/2 കപ്പ്
കൊക്കോ പൗഡര്‍ - ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍
ചോക്ലേറ്റ് അരിഞ്ഞത്- 80 ഗ്രാം
കശുവണ്ടിപ്പരിപ്പ് ചെറുതായി മുറിച്ചത് - ഒരു ടേബിള്‍ സ്പൂണ്‍
ഗ്ലൂക്കോസ് ബിസ്ക്കറ്റ് അല്ലെങ്കില്‍ മാരി ബിസ്ക്കറ്റ് - 250 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസ്ട്രേയില് ബട്ടര്‍ പേപ്പര്‍ നിരത്തിയിടുക. ഒരു പാത്രത്തില്‍ കാല് കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളം ചൂടായിത്തുടങ്ങുമ്പോള്‍ അതൊരു ബൗളിലേക്കൊഴിച്ച് 1/2 ടേബിള്‍ സ്പൂണ്‍ കോഫിപൗഡര്‍ ചേര്‍ത്ത് നന്നായി ഇളക്കി കോഫിസൊല്യൂഷന് തയാറാക്കി മാറ്റി വയ്ക്കാം.
ചോക്ലേറ്റ് ഐസിംഗ് തയ്യാറാക്കാനായി സോസ്പാനില്‍ പാലും കൊക്കോപൗഡറും ഒന്നിച്ചെടുത്ത് കട്ടയില്ലാതെ ഇളക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം. ശേഷം അടുപ്പില്‍ തീ കുറച്ചുവച്ച് പഞ്ചസാര അലിയുന്നതുവരെ ചൂടാക്കി തിളപ്പിക്കുക. തിളച്ച ശേഷം 2, 3 മിനിറ്റ് തീകുറച്ച് അടുപ്പില്‍ത്തന്നെ വയ്ക്കണം. ശേഷം അടുപ്പില്‍ നിന്നിറക്കി ചോക്ലേറ്റ് അരിഞ്ഞത് ചേര്‍ക്കാം. ചോക്ലേറ്റ് ഉരുകി കൂട്ട് കുറുകി വരുമ്പോള്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ക്കാം.
ബിസ്ക്കറ്റുകള്‍ ഓരോന്നും കോഫി സൊല്യൂഷനില്‍ മുക്കി ഗ്ലാസ്ട്രേയില് നിരത്തുക. ഇത്തരത്തില്‍ രണ്ട് മൂന്ന് ബിസ്ക്കറ്റ് ലയറുകളുണ്ടാക്കി അതിനുമുകളില്‍ തയാറാക്കിവച്ച ഐസിംഗ് കുറച്ച് ഒഴിക്കുക. വീണ്ടും ബിസ്ക്കറ്റ് ലെയറുണ്ടാക്കി ഐസിംഗ് ഒഴിക്കുക. ഇങ്ങനെ ചെയ്തശേഷം ഒരു രാത്രി മുഴുവന്‍ റഫ്രിജറേറ്റര്‍ സൂക്ഷിച്ച ശേഷം ഡെസേര്‍ട്ടായി വിളമ്പാവുന്നതാണ്.
Content Highlights : Here is a recipe for a tasty cake that can be prepared using biscuits. The special thing about this cake is that it can be made very easily without putting it in the oven