
ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 1 1/2 കപ്പ്
കോണ്‍ഫ്ളോര്‍- 3 ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് സോഡ - 1/2 ടീസ്പൂണ്‍
ഉപ്പ് - 1/4 ടീസ്പൂണ്‍
മഞ്ഞകളര്‍- കുറച്ച്
നെയ്യ്- 2 ടേബിള്‍ സ്പൂണ്‍
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
പഞ്ചസാര പാനി തയ്യാറാക്കാന്‍
പഞ്ചസാര - 1 കപ്പ്
വെള്ളം - 1 കപ്പ്
നാരങ്ങാനീര് - 1 ടീസ്പൂണ്‍
ഏലക്കായ - 3 എണ്ണം ചതച്ചത്
മഞ്ഞ ഫുഡ് കളര്‍ - 2 തുള്ളി
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ മൈദ, കോണ്‍ഫ്‌ളോര്‍, ബേക്കിംഗ് സോഡ ഉപ്പ് എന്നിവയെടുത്ത് അരിച്ചെടുക്കുക. ഇതിലേക്ക് തൈരും നെയ്യും ചേര്‍ക്കുക. അല്പം വെള്ളം ചേര്‍ത്ത് കട്ടിയുള്ള മാവ് തയ്യാറാക്കിയെടുക്കുക. ഇതിലേക്ക് മഞ്ഞ ഫുഡ് കളര്‍ ചേര്‍ത്ത ശേഷം ഇത് ഒരു മണിക്കൂര്‍ അടച്ച് സൂക്ഷിക്കാം.
പഞ്ചസാര ലായനി തയ്യാറാക്കുന്ന വിധം
പഞ്ചസാര ലായനി തയ്യാറാക്കാനായി പഞ്ചസാരയും വെളളവും കൂടി ഇടത്തരം തീയില്‍ ചൂടാക്കുക. പഞ്ചസാര ഉരുകി കഴിഞ്ഞാല്‍ തീ കുറച്ച് അഞ്ച് മിനിറ്റ് കൂടി തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങാനീരും ഏലയ്ക്കയും ചേര്‍ത്ത ശേഷം അടുപ്പില്‍ നിന്ന് ഇറക്കി വയ്ക്കാം. ഇനി അല്‍പ്പം മഞ്ഞ ഫുഡ് കളര്‍ കൂടി ചേര്‍ക്കാം.
തയ്യാറാക്കി വച്ച മാവ് ഒരു സിപ് ലോക്ക് കവറിലേക്ക് ഒഴിച്ച് നിറച്ച ശേഷം ചൂടായ എണ്ണയിലേക്ക് ജിലേബിയുടെ ഷെയ്പ്പില്‍ ചുറ്റിച്ച് ഒഴിച്ചുകൊടുക്കാം. ( തീ മീഡിയം ഫ്‌ളേമിലേക്ക് വയ്ക്കണം). ജിലേബിയുടെ രണ്ട് വശവും ക്രിസ്പിയാകുന്നതുവരെ വറുത്തെടുക്കാം. എണ്ണയില്‍ നിന്ന് കോരിയെടുത്ത് തയ്യാറാക്കി വച്ച ചെറുചൂടുള്ള പഞ്ചസാര ലായനിയിലേക്ക് ഇട്ടുകൊടുക്കാം.ജിലേബികള്‍ പഞ്ചസാര ലായനിയില്‍ അല്‍പ്പസമയം മുക്കി വച്ച ശേഷം പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.
Content Highlights :What if we could make the jalebi we buy from stores at home?