സാലഡിനെക്കുറിച്ച് പറയാം... ഒരു സ്‌പെഷ്യല്‍ സാലഡ് രുചിക്കൂട്ടിനെക്കുറിച്ചും

പാസ്തകൊണ്ടും സലാഡ് ഉണ്ടാക്കാം, ഈ സലാഡുണ്ടെങ്കില്‍ ഡിന്നറിന് മറ്റൊന്നും വേണ്ട

dot image

പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും ചേര്‍ന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ് സാലഡ്. ഇതിനോടൊപ്പം ചിലപ്പോള്‍ ഇറച്ചി, മത്സ്യം, ചീസ്, പയറുവര്‍ഗ്ഗങ്ങള്‍ മുതലായവയും ഉപയോഗിക്കാറുണ്ട്. സാലഡ് എന്ന വാക്ക് സലാഡെ എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് വരുന്നത്. സലാട്ട എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ് സലാഡെയുടെ വരവ്. ഉപ്പ് എന്ന് അര്‍ഥം വരുന്ന സാല്‍ എന്ന വാക്കുമായി ഇതിന് ബന്ധമുണ്ട്. 14ാം നൂറ്റാണ്ടിലാണ് സാലഡ് എന്ന വാക്ക് ആദ്യമായി ഇംഗ്ലീഷില്‍ ഉപയോഗിച്ച് തുടങ്ങിയത്.

പാശ്ചാത്യഭക്ഷണ ശൈലിയില്‍ പ്രധാന ഭക്ഷണത്തിന് മുന്‍പേയുള്ള ലഘുഭക്ഷണമായാണ് സാലഡ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്ന് തീന്‍മേശയില്‍ പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ മിശ്രിതം എന്ന നിലയില്‍ സാലഡ് മികച്ചൊരു ഭക്ഷണം തന്നെയാണ്. രുചികരമായ ഒരു പാസ്ത സലാഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

പാസ്ത സലാഡ്

ആവശ്യമുള്ള സാധനങ്ങള്‍
സാലഡ് കുക്കുംബര്‍ - ഒരെണ്ണം കൊത്തിയരിഞ്ഞത്
പാസ്ത - 6 കപ്പ്
തക്കാളി - 2 എണ്ണം കൊത്തിയരിഞ്ഞത്
ഒലിവ് ഓയില്‍ - 2/3 കപ്പ്
സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം
ചീസ് - കുറച്ച്

ഡ്രസിംഗിന്

എക്‌സ്ട്രാ വെര്‍ജിന്‍ ഓയില്‍ - 1/4 കപ്പ്
റെഡ് വൈന്‍ വിനിഗര്‍ - ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് - ഒരു ടേബിള്‍ സ്പൂണ്‍
ഒറിഗാനോ - 2 ടേബിള്‍ സ്പൂണ്‍
തേന്‍ - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അല്ലി വട്ടത്തില്‍ അരിഞ്ഞത് - 2 അല്ലി
കുരുമുളക് പൊടിച്ചത് - 1/4 ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
വറ്റല്‍ മുളക് പൊടിച്ചത് - 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
പാസ്ത ഉപ്പുവെളളത്തില്‍ വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞ ശേഷം പൈപ്പിനടിയിലെ വെള്ളത്തില്‍ വച്ച് കഴുകി എടുക്കുക. സാലഡ് കുക്കുംബര്‍, തക്കാളി, ഒലിവ് ഓയില്‍, ചീസ്, സവാള കൊത്തിയരിഞ്ഞത് എന്നിവ ഒരുമിച്ച് യോജിപ്പിക്കുക. ഡ്രസിംഗിനുള്ള ചേരുവകളെല്ലാം ഇതിലേക്ക് ചേര്‍ത്ത് ഇളക്കിയെടുത്ത് വിളമ്പാം.

Content Highlights :You can also make a salad with pasta. If you have this salad, you don't need anything else for dinner

dot image
To advertise here,contact us
dot image