ഒമാനിലെ സുല്‍ത്താന്‍ ഹൈതം സിറ്റി പ​ദ്ധതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

ലാന്‍ഡ്സ്‌കേപ്പിന് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള രൂപകല്‍പനയാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

dot image

ഒമാനിലെ സുല്‍ത്താന്‍ ഹൈതം സിറ്റി പ​ദ്ധതിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. അറേബ്യന്‍ പ്രോപര്‍ട്ടി ഷോയിലാണ്
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ അവാര്‍ഡ് ഹൈതം സിറ്റി സ്വന്തമാക്കിയത്. ലാന്‍ഡ്സ്‌കേപ്പിന് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള രൂപകല്‍പനയാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.

സുല്‍ത്താന്‍ ഹൈതം സിറ്റിയുടെ നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതിയുടെ നിര്‍മാണപുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി മന്ത്രിതലസംഘം അടുത്തിടെ പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള പങ്കാളികളുമായി സഹകരിച്ച് 2030ല്‍ ആദ്യഘട്ടം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സാംസ്‌കാരിക കേന്ദ്രം, സ്‌കൂള്‍ സമുച്ചയങ്ങള്‍, ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രം, മറ്റ് ആധുനിക സേവന സൗകര്യങ്ങള്‍ തുടങ്ങിയ സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.

Also Read:

അറേബ്യൻ പ്രോപർട്ടി അവാർഡുകൾ റിയൽ എസ്റ്റേറ്റ് വികസനത്തിലും വാസ്തുവിദ്യാ രൂപകൽപ്പനയിലും ഉയർന്ന നിലവാരം പുലർത്തുന്ന പ്രോജക്റ്റുകൾക്കും കമ്പനികൾക്കുമാണ് ലഭിക്കുന്നത്. "ഇന്റർനാഷണൽ പ്രോപ്പർട്ടി അവാർഡ്സ്" എന്നതിന്റെ ഭാഗമായ ഈ പുരസ്കാരങ്ങൾ, ആസൂത്രണം, ഡിസൈൻ, നഗരാസൂത്രണം എന്നീ മേഖലകളിലെ വിദഗ്ദ്ധരും പ്രൊഫഷണലുകളും ഉൾപ്പെട്ട ഒരു ജൂറി പാനലാണ് മേൽനോട്ടം വഹിക്കുന്നത്.

Content Highlights: Sultan Haitham City landscape design wins international award

dot image
To advertise here,contact us
dot image