
കഴിഞ്ഞ ദിവസമാണ് ബംഗളൂരു കെംപഗൗഡ എയര്‍പോട്ടിലെ രാമേശ്വരം കഫേയില്‍ വിളമ്പിയ പൊങ്കലില്‍ പുഴു കണ്ടെത്തി എന്ന തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പുഴുവിനെ ലഭിച്ചെന്ന് പരാതി പറഞ്ഞിട്ടും അത് മറച്ചുവയ്ക്കാന്‍ കഫേ ജീവനക്കാര്‍ ശ്രമിച്ചുവെന്നും ഭക്ഷണത്തിനുള്ളിലെ പുഴുവിന്റെ വീഡിയോ റെക്കോര്‍ഡുചെയ്യാന്‍ തുടങ്ങിയതിനുശേഷമാണ് അവര്‍ ക്ഷമാപണം വരെ നടത്തിയതെന്നും ആ വീഡിയോയില്‍ ഒരു യുവാവ് പറയുന്നുണ്ടായിരുന്നു.
എന്നാല്‍ ഇത് ഒരു വ്യാജപ്രചാരണമായിരുന്നുവെന്നും ബ്രാന്‍ഡിനെ അപകീര്‍ത്തിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമായിരിന്നുവെന്നും കഫേ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 25 ലക്ഷം രൂപ നഷ്ടം പരിഹാരം നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന രീതിയില്‍ ഭീഷണി കോളുകള്‍ വന്നുവെന്നും റസ്‌റ്ററന്റ് മാനേജ്‌മെന്റിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Press Release pic.twitter.com/KgvVOpwGFu
— The Rameshwaram Cafe (@RameshwaramCafe) July 24, 2025
മുമ്പും സമാനമായ ശ്രമങ്ങള്‍ പലരും നടത്താന്‍ ശ്രമിച്ചത് കയ്യോടെ തന്നെ പിടികൂടിയിട്ടുണ്ടെന്നും ദിവ്യ രാഘവ് കൂട്ടിച്ചേര്‍ത്തു. ഗുണനിലവാര പ്രോട്ടോക്കോളുകള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതന്നും അധികാരികളുമായി ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ദിവ്യ രാഘവ് പറഞ്ഞു.
Content Highlights: 'Worm In Food Video Staged For Rs 25 Lakh Extortion': Rameshwaram Cafe