റവ കൊണ്ട് ഉപ്പുമാവ് മാത്രമല്ല ചില കിടുക്കന്‍ പലഹാരങ്ങളും ഉണ്ടാക്കാം

റവ ഉപയോഗിച്ച് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില പലഹാരങ്ങള്‍ പരിചയപ്പെടാം

dot image

റവ ഉപയോഗിച്ച് നമ്മള്‍ ഏറ്റവുമധികം ഉണ്ടാക്കുന്ന പലഹാരം ഉപ്പുമാവാണല്ലോ. എന്നാല്‍ പലര്‍ക്കും ഉപ്പുമാവ് അത്ര താല്‍പര്യമുള്ള ഭക്ഷണവുമല്ല. എളുപ്പത്തിലുണ്ടാക്കാന്‍ കഴിയും എന്നതാണ് എന്ന് തോന്നുന്നു ഉപ്പുമാവുണ്ടാക്കാന്‍ ആളുകള്‍ക്ക് പ്രേരണയാകുന്നത്. റവയുടെ ഉപ്പുമാവ് ചിലര്‍ക്കൊക്കെ ഇഷ്ടമാണെങ്കിലും ഉപ്പുമാവ് വിരോധികളാണ് അധികം ആളുകളും. എങ്കില്‍ നമുക്ക് ഉപ്പുമാവിനോട് കുറച്ച് നാളത്തേക്ക് ഒരു ബൈ പറഞ്ഞാലോ. റവ ഉപയോഗിച്ച് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില പലഹാരങ്ങള്‍ പരിചയപ്പെടാം.

റവ ഇഡ്‌ലി

സാധാരണ നമ്മുടെ വീടുകളില്‍ സ്ഥിരമായി ഉണ്ടാക്കുന്ന പ്രഭാതഭക്ഷണമാണ് ഇഡലി. എന്നാല്‍ അരി ഉപയോഗിച്ചാണ് വീടുകളില്‍ നമ്മള്‍ ഇഡലി ഉണ്ടാക്കുന്നത്. റവ ഉപയോഗിച്ചും നമുക്ക് വെറൈറ്റി ഇഡലി ഉണ്ടാക്കാന്‍ കഴിയും. ഇതിനായി റവ അല്‍പം ബേക്കിങ് സോഡയോ, അല്ലെങ്കില്‍ യീസ്‌റ്റോ ചേര്‍ത്ത് വെള്ളത്തില്‍ മാവ് തയ്യാറാക്കുക. ഇനി സാധാരണ അരിമാവ് ഉപയോഗിക്കുന്നത് പോലെ ഇഡ്‌ലി തട്ടില്‍ ചൂടോടെ ഇഡ്‌ലികള്‍ ചുട്ടെടുക്കുക.

റവ ദോശ

നമ്മുടെ വീടുകളില്‍ സാധാരണയായി ഉണ്ടാക്കാറുള്ള മറ്റൊരു ഭക്ഷണമാണ് ദോശ. ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും പ്രഭാത ഭക്ഷണമായി ദോശ ഉപയോഗിക്കുന്നവരാണ് നമ്മള്‍. അരിയും ഉഴുന്നും ഉപയോഗിച്ചാണ് നമ്മള്‍ സാധാരണയായി ദോശ ചുടുന്നത്. ഇത്തവണ ഒരു റവ ദോശ ഉണ്ടാക്കിയാലോ?

റവ അല്‍പം തൈരും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മാവ് തയ്യാറാക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത ശേഷം അല്‍പ സമയം മാറ്റി വയ്ക്കുക. ഇനി ദോശക്കല്ല ചൂടാക്കിയ ശേഷം സാധാരണ ദോശ ചുടുന്നത് പോലെ ഓരോന്നായി ചുട്ടെടുക്കുക. രുചികരമായ റവ ദോശ നിങ്ങളെ നിരാശപ്പെടുത്തില്ല.

റവ ഊത്തപ്പം

കേരളത്തിലെ വീടുകളില്‍ അധികം ഉണ്ടാക്കാറില്ലാത്ത ഭക്ഷണമാണ് ഊത്തപ്പം. എങ്കിലും കടകളിലും മറ്റുമായി സുലഭമായി ലഭിക്കുന്നതിനാല്‍ നമ്മള്‍ എല്ലാവരും തന്നെ കഴിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഊത്തപ്പം സാധാരണയായി അരികൊണ്ടാണ് ഉണ്ടാക്കുന്നത്. അല്‍പം വ്യത്യസ്തമായി റവ കൊണ്ട് ഊത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. കുതിര്‍ത്ത അരി, ഉഴുന്ന്, റവ എന്നിവയാണ് റവ ഊത്തപ്പം ഉണ്ടാക്കുന്നതിന് ആവശ്യമായ പ്രധാന ചേരുവകള്‍. റവയും അരിയും ഉഴുന്നും ചേര്‍ത്ത് അരച്ച് ഊത്തപ്പത്തിന്റെ മാവ് തയ്യാറാക്കുക. ശേഷം നന്നായി ചൂടായ ദോശക്കല്ലില്‍ ദോശയെക്കാള്‍ കനത്തില്‍ ഊത്തപ്പം ചുടുക. അപ്പത്തിന് മുകളില്‍ ചെറുതായി അരിഞ്ഞ ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ചേര്‍ക്കുക. നന്നായി വെന്തതിന് ശേഷം കറിയോടൊപ്പം വിളമ്പാവുന്നതാണ്.

Content Highlight; Healthy and Easy Sooji Breakfast Recipes to Try

dot image
To advertise here,contact us
dot image