
കേരളത്തിലെ വീടുകളില്‍ ചൂടുവെള്ളം തിളപ്പിക്കുമ്പോള്‍ അതില്‍ തുളസിയോ, മല്ലിയോ, ജീരകമോ എന്തെങ്കിലുമൊന്ന് ചേര്‍ക്കുന്നത് സാധാരണമാണ്. ജീരകം സാധാരണ കറികളിലും, ചില പലഹാരങ്ങളിലും ഉപയോഗിക്കുന്ന ചേരുവയാണല്ലോ. എന്നാല്‍ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് കുടിക്കുന്നതിന് ആരോഗ്യകരമായ പല ഗുണങ്ങളുമുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പലതരം രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും, ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും തുടങ്ങി നിരവധി നല്ല കാര്യങ്ങളാണ് ജീരകം നമ്മുടെ ശരീരത്തിന് വേണ്ടി ചെയ്ത് തരുന്നത്.
പെട്ടെന്ന് ഒരു വയറുവേദന വന്നാല്‍, വയറിന് മറ്റെന്തെങ്കിലും അസ്വസ്ഥതകളുണ്ടായാല്‍ നമ്മുടെയെല്ലാം വീട്ടില്‍ നിന്ന് ആദ്യത്തെ പ്രതിരോധം എന്ന നിലയില്‍ ജീരകവെള്ളം ഉണ്ടാക്കി തരാറില്ലെ.. ഇതിന് പിന്നിലും കാരണമുണ്ട്. വയറിളക്കം, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ അകറ്റാന്‍ ദിവസവും രാവിലെ വെറും വയറ്റില്‍ ജീരകവെള്ളം ചെറുനാരങ്ങ നീരിനോടൊപ്പം കഴിക്കാന്‍ റിപ്പോര്‍ട്ടുകള്‍ നിര്‍ദേശിക്കുന്നു.
പൊട്ടാസ്യവും, ഇരുമ്പും അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ജീരകം സഹായിക്കുന്നു. കൂടാതെ ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന് പിന്തുണ നല്‍കുന്നു. അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുന്നതിനാവശ്യമായ ആന്റി ബാക്ടീരിയല്‍ മൂലകങ്ങളും ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, കാത്സ്യം, മുതലായ വിവിധ ധാതുക്കളും വിറ്റാമിന്‍ എ,ബി,സി തുടങ്ങിയവയും ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്.
ജീരക വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായകമാണെന്ന് തെളിയിച്ചിട്ടുണ്ട്. ദിവസവും ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് ഗണ്യമായി കുറയ്ക്കുന്നു. മെച്ചപ്പെട്ട ഇൻസുലിൻ സംവേദനക്ഷമതയും വയറിന്റെ വലുപ്പവും കുറയുന്നു.
ജീരക വെള്ളത്തിൽ തൈമോക്വിനോൺ എന്ന ശക്തമായ രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ വീക്കത്തിൽ നിന്ന് സംരക്ഷിക്കുകയും കരളിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ജീരക വെള്ളത്തിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ വയറുവേദന, വയറുവേദന പോലുള്ള മറ്റ് അവസ്ഥകളുമായി ബന്ധപ്പെട്ട വേദന കുറയ്ക്കാനും സഹായിക്കുന്നു.
Content Highlight; Jeera Water: Top Health Benefits You Should Know