
23 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 18 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എന്ന നിലയിലാണ്.
യശ്വസി ജയ്‌സ്വാൾ അർധ സെഞ്ച്വറിയുമായി ക്രീസിലുണ്ട്. 49 പന്തിൽ രണ്ട് സിക്‌സറും ഏഴ് ഫോറുകളും അടക്കം ജയ്‌സ്വാൾ 51 റൺസാണ് നേടിയിട്ടുള്ളത്. കെ എൽ രാഹുൽ (7), സായ് സുദർശൻ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജയ്‌സ്വാളിനൊപ്പം നാല് റൺസുമായി ആകാശ് ദീപ് ക്രീസിലുണ്ട്.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 247 റൺസാണ് നേടിയത്. മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും നാല് വിക്കറ്റ് പ്രകടനമാണ് ഒരു ഘട്ടത്തിൽ മികച്ച ലീഡിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച ഇംഗ്ലണ്ടിനെ പ്രതിരോധിച്ചിട്ടത്.
Content Highlights:Jaiswal scores a quick fifty; India get off to a good start in the second innings of the Oval Test