
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ലീഡിങ് വിക്കറ്റ് ടേക്കറായി മുഹമ്മദ് സിറാജ്. ഓവലിൽ പുരോഗമിക്കുന്ന അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് പ്രകടനം നടത്തിയ താരം പരമ്പരയിൽ ആകെ മൊത്തം 18 വിക്കറ്റുകൾ നേടി.
സിറാജിന്റെ മികച്ച പ്രകടനത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 247 റൺസിൽ ഒതുക്കി. ഒരുസമയത്ത് മികച്ച ലീഡിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്ന ഇംഗ്ലണ്ടിന് ഒടുവിൽ 23 റൺസാണ് ലീഡ് ലഭിച്ചത്. സിറാജിനെ കൂടാതെ പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് നേടി.
ഇംഗ്ലണ്ട് നിരയിൽ സാക്ക് ക്രൗളിയും ഹാരി ബ്രൂക്കും അർധ സെഞ്ച്വറി നേടി. രണ്ടാം ഇന്നിങ്‌സ് ബാറ്റ് ആരംഭിച്ച ഇന്ത്യ ആദ്യ പത്തോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് നേടിയിട്ടുണ്ട്.
Content Highlights:No rest, no complaints, jSiraj becomes the tournament's top wicket-taker