
ആവശ്യമുള്ള സാധനങ്ങള്‍
പുഴുങ്ങിയ മുട്ട - 6 എണ്ണം
വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
സവാള അരിഞ്ഞത് - 3 കപ്പ്
ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും - 1 ടീസ്പൂണ്‍ വീതം
പച്ചമുളക് - 2 എണ്ണം നീളത്തില്‍ കീറിയത്
കറിവേപ്പില - 1 തണ്ട്
മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
ഗരം മസാലപ്പൊടി - 1 1/2 ടീസ്പൂണ്‍
തക്കാളി അരിഞ്ഞത് - 1 എണ്ണം
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു നോണ്‍-സ്റ്റിക്ക് പാന്‍ ചൂടാക്കി 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇടത്തരം തീയില്‍ അരിഞ്ഞ ഉള്ളിയും അല്‍പ്പം ഉപ്പും ചേര്‍ക്കുക. ഉള്ളി ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. അതില്ക്ക് അരിഞ്ഞ ഇഞ്ചി-വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഏകദേശം 10 മിനിറ്റ് വഴറ്റുക.
തീ കുറച്ച് വച്ച ശേഷം എല്ലാ മസാല പൊടികളും ചേര്‍ക്കുക. പച്ചമണം പൂര്‍ണ്ണമായും വിട്ട് എണ്ണ വേര്‍പെടുന്നതുവരെ രണ്ട് മിനിറ്റ് വഴറ്റുക. മസാല പൊടികള്‍ കരിഞ്ഞു പോകാതിരിക്കാന്‍ അല്‍പ്പം വെള്ളം തളിക്കുക. അടുത്തതായി അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. അവ പൂര്‍ണ്ണമായും ഉടഞ്ഞു എണ്ണ വേര്‍പെടുന്നതുവരെ 5 - 6 മിനിറ്റ് അടച്ചുവച്ച് വേവിക്കുക. ¼ കപ്പ് ചൂടുവെള്ളം ചേര്‍ക്കുക. നന്നായി ഇളക്കി ഉപ്പ് ഉണ്ടോ എന്ന് നോക്കുക. തിളയ്ക്കുമ്പോള്‍ മുട്ടകള്‍ ചേര്‍ക്കുക. മൂടിവെച്ച് വളരെ കുറഞ്ഞ തീയില്‍ ഒരു മിനിറ്റ് വേവിച്ച ശേഷം വിളമ്പാം. ഒരു നുള്ള് പഞ്ചസാര കൂടി ചേര്‍ത്താല്‍ സ്വാദ് കൂടും.
Content Highlights :Easy Kerala Style Egg Roast Recipe