
കൊച്ചി : ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. ബിജെപിയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക, കേന്ദ്ര സർക്കാർ വിഷയത്തിൽ ഫലപ്രഥമായി ഇടപെടുക, ന്യൂനപക്ഷ വിരുദ്ധ നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിലെ മാതാവിന് നൽകിയ സ്വർണ കിരീടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മകമായി തിരിച്ചുനൽകി.
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫാണ് പ്രതിഷേധ പരിപാടിയുടെ അധ്യക്ഷത വഹിച്ചത്. മുന്‍ ദേശീയ കോര്‍ഡിനേറ്റര്‍ ടി.ജി സുനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു പ്രദീപ്, സംസ്ഥാന സെക്രട്ടറി നോബല്‍ കുമാര്‍, സഞ്ജയ് ജെയിംസ്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ ശ്യാം കെ പി, സല്മാന് ഒലിക്കന്, ജില്ലാ ഭാരവാഹികളായ ടിനു മോബിന്‍സ്, മാഹിന്‍ അബൂബക്കര്‍, ജെര്‍ജസ് വി ജേക്കബ്, ആദര്‍ശ് ഉണ്ണികൃഷ്ണന്, ആഷിദ് പി എ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Content Highlights- Arrest of nuns: Youth Congress protests return of gold crown to Suresh Gopi