കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

വിവിധ മേഖലയില്‍ നടത്തിയ പരിശോധനയില്‍ വ്യാപക നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്

dot image

കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. വിവിധ മേഖലയില്‍ നടത്തിയ പരിശോധനയില്‍ വ്യാപക നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിരവധി ഡ്രൈവര്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ പ്രധാന റോഡുകളിലും ഹൈവേകളിലുമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്തില്‍ വ്യാപക പരിശോധന നടത്തിയത്. ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് വിഭാഗം, ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, എമര്‍ജന്‍സി പോലീസ്, സ്വകാര്യ സുരക്ഷാ വിഭാഗം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.

934 ട്രാഫിക് നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച കുട്ടുകള്‍ ഉള്‍പ്പെടെ നിരവധി പേരെയും അറസ്റ്റ് ചെയ്തു. നിരവധി വാഹനങ്ങളും പിടുച്ചെടുത്തിട്ടുണ്ട്. താമസരേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്ന ആറുപേരും വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ ഒമ്പത് പേരും പരിശോധനയില്‍ പിടിയിലായി.

താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 13 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം തൊഴില്‍, താമസ നിയമങ്ങളും കര്‍ശനമായി നടപ്പാക്കുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം.

Content Highlights: Kuwait steps up action against traffic violators

dot image
To advertise here,contact us
dot image