ഒരു നേരമെങ്കിലും അരി ആഹാരം കഴിക്കുന്നവരാണോ? അരിയാഹാരം കഴിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും

അരിയാഹാരം കഴിക്കാതിരുന്നാല്‍ ശരീരത്തിന് എന്ത് മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്

dot image

രി ആഹാരം ഏറ്റവും കൂടുതല്‍ കഴിക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ ഭൂരിഭാഗം ആളുകളും പറയാന്‍ പോകുന്ന മറുപടി മലയാളികള്‍ എന്നുതന്നെയാവും. ചോറ് കഴിച്ചാല്‍ തടി വയ്ക്കുമോ എന്ന് ഭയപ്പെടുന്നവരുപോലും ആരും അറിയാതെ കുറച്ച് ചോറും സാമ്പാറും മീന്‍കറിയും ഒക്കെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് എന്നും അരിയാഹാരം കഴിച്ച് ശീലിച്ച നമ്മള്‍ ഇനി അത് കഴിക്കുന്നില്ല എന്ന് തീരുമാനിച്ചാല്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ? നിങ്ങളുടെ ശരീരത്തെ എന്തെങ്കിലും തരത്തില്‍ അത് ബാധിക്കുമോ ?

അരിഭക്ഷണം കഴിക്കാതിരുന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടും. എന്നാല്‍ വീണ്ടും കഴിക്കാന്‍ തുടങ്ങിയാല്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. എന്നാല്‍ അരിഭക്ഷണം ഉപേക്ഷിക്കുന്നത് ശരീരഭാരം കുറയാന്‍ കാരണമാകും. കാര്‍ബോഹൈഡ്രൈറ്റും കലോറിയും ശരീരത്തിന് ലഭിക്കാതാകുന്നതുകൊണ്ടുതന്നെ പെട്ടെന്ന് നിര്‍ത്തിയാല്‍ ശരീരം ക്ഷീണിക്കും. ശരീരഭാരവും അരി ഭക്ഷണവും തമ്മില്‍ വലിയ ബന്ധമില്ല. കഴിക്കുന്ന അരി ഭക്ഷണത്തിന്റെ അളവിന് അനുസരിച്ച് ശരീരഭാരം കൂടുകയും കുറയുകയും ചെയ്യും.

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളാണ് അരിയും അതുമായി ബന്ധപ്പെട്ട ഭക്ഷണങ്ങളും. പെട്ടെന്ന് ഉപയോഗം നിര്‍ത്തിയാല്‍ മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട് . അതുകൊണ്ട് അരിഭക്ഷണം നിര്‍ത്തുന്നവര്‍ പച്ചക്കറികളോ പഴവര്‍ഗ്ഗങ്ങളോ ബദലായി കഴിക്കേണ്ടതുണ്ട്. അരിയില്‍ ബി വിറ്റമിനുകള്‍, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവയുടെ കുറവ് ഇത്തരം വൈറ്റമിനുകളുടെ അളവ് ശരീരത്തില്‍ കുറയാന്‍ കാരണമാകും.

മുതിര്‍ന്നവര്‍ക്ക് ഒരു ദിവസം ഒരു കപ്പ് മുതല്‍ ഒന്നര കപ്പ് ചോറ് വരെ കഴിക്കാം എന്നാണ് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ എടുക്കുമ്പോള്‍ പാത്രത്തിന്റെ 25 ശതമാനം ചോറും ബാക്കി പച്ചക്കറികളും, പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങളുമാണ് വേണ്ടത്. ആയുര്‍വ്വേദം പറയുന്നതനുസരിച്ച് ഉച്ച സമയത്താണ് മികച്ച ദഹനം നടക്കുന്നത്. അതുകൊണ്ട് ഉച്ച സമയത്ത് അരിആഹാരം കഴിക്കാന്‍ ഗുണപ്രദം.

Content Highlights :What will happen to your body if you don't eat rice?

dot image
To advertise here,contact us
dot image