ഇന്നും നാളെയും ആകാശത്ത് അത്ഭുത കാഴ്ച കാണാം; പ്രപഞ്ചം ഒരുക്കുന്ന പ്രണയ കഥ; എന്താണ് 'കോസ്മിക് കിസ്'

'കോസ്മിക് കിസ്' അല്ലെങ്കില്‍ 'പ്ലാനറ്ററി കണ്‍ജംഗ്ഷന്‍' എന്ന് വിളിക്കുന്ന ഗ്രഹങ്ങളുടെ അപൂര്‍വ ഒത്തുചേരലിന് ഇന്നും നാളെയും പ്രപഞ്ചം സാക്ഷ്യം വഹിക്കും

ഇന്നും നാളെയും ആകാശത്ത് അത്ഭുത കാഴ്ച കാണാം; പ്രപഞ്ചം ഒരുക്കുന്ന പ്രണയ കഥ; എന്താണ് 'കോസ്മിക് കിസ്'
dot image

ഇരുണ്ട ആകാശത്ത് രണ്ട് പ്രകാശകണങ്ങള്‍ അടുത്ത് വന്ന് നില്‍ക്കും. അകലെ നിന്ന് നോക്കുന്നവര്‍ക്ക് ആ കാഴ്ച രണ്ട് നക്ഷത്രങ്ങള്‍ ചുംബിക്കുന്നതുപോലെ തോന്നും. ആ അത്ഭുത നിമിഷത്തെയാണ് കോസ്മിക് കിസ് 'Cosmic Kiss' എന്ന് വിളിക്കുന്നത്.

ഇത് യഥാര്‍ത്ഥത്തില്‍ നക്ഷത്രങ്ങള്‍ തമ്മിലുള്ള ചുംബനം അല്ല… പക്ഷേ മനുഷ്യന്റെ കാല്‍പനികതയെ തൊട്ടുണര്‍ത്തുന്ന ഒരു ആകാശ വിസ്മയമാണ്. കോടിക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒരു ചെറിയ നിമിഷത്തേക്ക് ഒന്നിച്ചുവരുന്നതു പോലെ തോന്നിപ്പിക്കുന്ന അത്ഭുതം.

planetary conjunction

ആകാശത്ത് ഇന്നും നാളെയും കോസ്മിക് കിസ് എന്നറിയപ്പെടുന്ന ആകാശ വിസ്മയം ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹങ്ങളായ ശുക്രനും വ്യാഴവും അടുത്തടുത്ത് വരുന്ന പ്രതിഭാസമാണിത്. ഭൂമിയില്‍നിന്ന് നോക്കിയാല്‍ നമുക്ക് ഈ കാഴ്ച കാണാന്‍ സാധിക്കും. ടെലിസ്‌കോപ്പ് പോലുള്ള ഉപകരണങ്ങള്‍ ഇല്ലാതെതന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ കാഴ്ച കാണാന്‍ കഴിയും. സൂര്യന്‍ അസ്തമിച്ചതിന് ശേഷമുള്ള സമയത്താണ് ഈ കാഴ്ച കാണാന്‍ സാധിക്കുന്നത്.

planetary conjunction

ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ മാത്രമാണ് ഗ്രഹങ്ങള്‍ അടുത്ത് വരുന്നതുപോലെ കാണപ്പെടുന്നത്. നക്ഷത്രങ്ങള്‍ക്കിടയില്‍ ഏറ്റവും തിളക്കത്തോടെ കാണുന്നത് ശുക്രനും കൂടെ അല്‍പ്പം പ്രകാശം കുറഞ്ഞ് വ്യാഴത്തിനെയും കാണാം. യഥാര്‍ഥത്തില്‍ ആ നക്ഷത്രങ്ങള്‍ക്കിടയില്‍ കോടിക്കണക്കിന് കിലോമീറ്റര്‍ ദൂരം ഉണ്ടാകും. ഇതൊരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പോലെയാണ് തോന്നുന്നത്.

സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെയുള്ള സമയത്ത് വളരെ വെളിച്ചമുള്ള പ്രദേശങ്ങളില്‍നിന്ന് മാറി ആകാശം വ്യക്തമായി കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ നിന്നാല്‍ ഈ മനോഹര ദൃശ്യം കാണാം.

സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ ഭ്രമണപഥത്തിനുള്ള പ്രത്യേകതകൊണ്ടാണ് ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ രണ്ട് ഗ്രഹങ്ങളും നേര്‍രേഖയില്‍ അടുത്ത് വരുന്നതുപോലെ തോന്നുന്നത്.

planetary conjunction

ജൂണ്‍ 8,9 തീയതികളില്‍ ശുക്രനും വ്യാഴവും ഒരുമിച്ച് വരുന്ന കാഴ്ച കാണാന്‍ കഴിയുമെങ്കിലും ഈ വിസ്മയകാഴ്ച പെട്ടന്ന് അവസാനിക്കില്ല. ജൂണ്‍11 മുതല്‍ 15 വരെയുള്ള തീയതികളില്‍ വ്യാഴത്തിനും ശുക്രനും ഒപ്പം ബുധന്‍ കൂടി ചേരുന്നതോടെ പടിഞ്ഞാറന്‍ ആകാശത്ത് മൂന്ന് ഗ്രഹങ്ങള്‍ നിരന്നുനില്‍ക്കുന്ന കാഴ്ചയും കാണാന്‍ സാധിക്കും.

Content Highlights :Today and tomorrow, the universe will witness a rare gathering of planets called a 'cosmic kiss' or 'planetary conjunction'

dot image
To advertise here,contact us
dot image