

കോഴിക്കോട്: തൂണേരിയില്‍ മുള്ളന്‍പന്നി റോഡിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഡ്രൈവർക്ക് ദാരുണാന്ത്യം. നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഓട്ടോറിക്ഷ മറിഞ്ഞായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും പരിക്കേറ്റു. തൂണേരി ബാലവാടി ബസ് സ്റ്റോപ്പ് പരിസരത്താണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ രജിലേഷിനെ മൊടക്കല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights: Driver Killed in Thooneri Accident After Porcupine Suddenly Crosses Road