രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ നൂറോളം അംഗങ്ങൾ രക്തം ദാനം ചെയ്തു

രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ
dot image

ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നാലാമത് രക്തദാന ക്യാമ്പ് ബൗഷർ ബ്ലഡ് ബാങ്കിൽ നടന്നു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ നൂറോളം അംഗങ്ങൾ രക്തം ദാനം ചെയ്തു. ഒമാൻ ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ നടന്ന ക്യാമ്പ് OTO പ്രസിഡന്റ്‌ നസീർ തിരുവത്ര ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി നേതൃത്വം നൽകി. ഒമാനിലെ ബ്ലഡ് ബാങ്കുകളിൽ ആവശ്യമായ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുക, രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ജോയിന്റ് സെക്രട്ടറി അബ്ദുസ്സമദ് പറഞ്ഞു.

Content Highlights: The Oman Thrissur Organization successfully organized a blood donation camp as part of its community service initiatives

dot image
To advertise here,contact us
dot image