Top

ചെറിയ പെരുന്നാള്‍: കുവൈറ്റിൽ മെയ് 1മുതൽ അഞ്ച് വരെ പൊതുഅവധി

പെരുന്നാൾ അവധിക്ക് ശേഷം എല്ലാ മന്ത്രാലയങ്ങളും മറ്റ് സർക്കാർ സ്ഥാപനങ്ങളും മെയ് 8 ന് തുറക്കും.

14 April 2022 8:31 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ചെറിയ പെരുന്നാള്‍: കുവൈറ്റിൽ മെയ് 1മുതൽ അഞ്ച് വരെ പൊതുഅവധി
X

കുവൈറ്റ് സിറ്റി: ചെറിയ പെരുന്നാളിനുളള അവധി പ്രഖ്യാപിച്ച് കുവൈറ്റ്. അടുത്ത മാസം മെയ് ഒന്ന് മുതൽ മെയ് അഞ്ച് വരെ അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

പെരുന്നാൾ അവധിക്ക് ശേഷം എല്ലാ മന്ത്രാലയങ്ങളും മറ്റ് സർക്കാർ സ്ഥാപനങ്ങളും മെയ് 8 ന് തുറക്കും. ഈദുൽ ഫിതറിനോടനുബന്ധിച്ചുളള അവധി ദിവസങ്ങളിൽ സർക്കാർ ഉദ്യോ​ഗസ്ഥർ അവരുടെ ജോലി സമയം പൊതുതാൽപ്പര്യം മാനിച്ച് ക്രമീകരിക്കണമെന്നും സിവിൽ സർവീസ് കമ്മീഷൻ മാധ്യമങ്ങളോട് പറഞ്ഞു.

STORY HIGHLIGHTS: Kuwait announced their Eid Al-Fitr holiday start from may 1 and end may 5

Next Story