വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് പരുക്ക്; ആക്രമണം പിതാവിന്റെ മൃതദേഹം മറവ് ചെയ്യാന്‍ കുഴിയെടുക്കുന്നതിനിടെ
വിലങ്ങാടി കോളനിയിലെ ബാലന്, സുകുമാരന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്
25 Jan 2023 11:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബത്തേരി: വയനാട് ചേകാടിയില്‍ കാട്ടാന ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് പരുക്ക്. വിലങ്ങാടി കോളനിയിലെ ബാലന്, സുകുമാരന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പിതാവിന്റെ മൃതദേഹം മറവ് ചെയ്യാന്‍ കുഴിയെടുക്കുന്നതിനിടെയായിരുന്നു ആക്രമണം.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഇവരുടെ അച്ഛന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പിതാവിന്റെ ശവസംസ്കാരത്തിനായി കാട്ടിനകത്തുള്ള ശ്മശാനത്തില്‍ കുഴിയെടുത്തു കൊണ്ടിരിക്കെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
STORY HIGHLIGHTS: Wild elephant attack in Chekadi Wayanad
- TAGS:
- wild elephant
- Wayanad
- Kerala
Next Story