Top

'കൊളോണിയൽ ശൈലി ഗവർണർ തുടരണമെന്ന് പറയുന്നതെന്തിന്?'; ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് വി മുരളീധരൻ

18 Sep 2022 2:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊളോണിയൽ ശൈലി ഗവർണർ തുടരണമെന്ന് പറയുന്നതെന്തിന്?; ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് വി മുരളീധരൻ
X

കണ്ണൂർ: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണയുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതുമായി ​ഗവർണർ കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. കേരളത്തിലെ ഗവർണർ പല നേതാക്കളെയും മതമേധാവികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊളോണിയൽ ശൈലി ഗവർണർ തുടരണമെന്ന് പറയുന്നത് എന്തിനാണെന്ന് വി മുരളീധരൻ ചോദിച്ചു.

'ഗവർണർ സർക്കാരിന് കണ്ണിലെ കരടാണ്. എന്ത് ചെയ്താലും കുറ്റം. ഗവർണർക്കെതിരായ വധശ്രമത്തിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്. ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. അപായപ്പെടുത്താൻ ശ്രമിക്കുന്നതിൽ സംസ്ഥാന സർക്കാരിന് മൗനാനുവാദം ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാൻ. ഗവർണർ പരാതി കൊടുക്കേണ്ട ആവശ്യമില്ല. പൊലീസ് സ്വമേധയാ കേസെടുക്കണം. ഗവർണർ ബില്ല് ഒപ്പിട്ടില്ലെന്ന് എവിടെയും പറഞ്ഞത് താൻ കണ്ടിട്ടില്ല. പാർട്ടി സെക്രട്ടറിക്കും കുറച്ച് സംയമനമാവാം.' വി മുരളീധരൻ പറഞ്ഞു.

ശനിയാഴ്ചയാണ് ആരിഫ് മുഹമ്മദ് ഖാൻ മോഹൻ ഭാ​ഗവതുമായി കൂടിക്കാഴ്ച നടത്തിയത്. തൃശൂർ ആനക്കല്ല് അവണിശ്ശേരിയിലെ ആർഎസ്എസ് പ്രാദേശിക നേതാവ് മണികണ്ഠന്റെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഏകദേശം അരമണിക്കൂർ നീണ്ട കൂടികാഴ്ച്ചയ്ക്ക് ശേഷമാണ് ഗവർണർ മടങ്ങിയത്. ഗവർണർ-സർക്കാർ പോര് രൂക്ഷമായ സാഹചര്യത്തിലായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് സർസംഘ്ചാലകുമായുള്ള കൂടികാഴ്ച്ച നടത്തിയത്.

ഗവർണർ ആർഎസ്എസിന്റേയും ബിജെപിയുടേയും പൊളിറ്റിക്കൽ ഏജന്റായി പ്രവത്തിക്കുകയാണെന്ന വിമർശനവും എൽഡിഎഫ് ഉയർത്തിയിട്ടുണ്ട്. കേരളത്തിലെ ആർഎസ്എസിന്റെ സ്വാധീനം ഉറപ്പിക്കാനുള്ള പദ്ധതികളാണ് മോഹൻ ഭഗവത് ജില്ല, സംസ്ഥാന ഭാരവാഹികളുമായും പരിവാർ സംഘടന ഭാരവാഹികളുമായും നടത്തിയത്. ഹൈന്ദവ വിഭാഗങ്ങൾക്കിടയിൽ സംഘടനയ്ക്ക് ശക്തമാകാൻ കഴിയാത്ത രാഷ്ട്രീയസാഹചര്യം നേതാക്കൾ മോഹൻ ഭാഗവതിനെ ധരിപ്പിച്ചതായും വിവരമുണ്ട്.

എല്ലാ വർഷവും സർസംഘചാലകിന്റെ ഇത്തരം സന്ദർശനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ തൃശൂർ തെരഞ്ഞടുത്തതിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. ബിജെപി വിഭാഗീയത ഏറ്റവും രൂക്ഷമായ ജില്ലയാണ് തൃശൂരെങ്കിലും ശബരിമല യുവതീപ്രവേശന വിവാദത്തിൽ സംസ്ഥാനത്ത് ആദ്യമായി പ്രതിഷേധമുയർന്നത് തൃശൂരിൽനിന്നാണ്. സംഘടനമുന്നേറ്റവും ജില്ലയിലാണ്.

STORY HIGHLIGHTS: V Muraleedharan supported Governor Arif Mohammad Khan

Next Story