Top

റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ; ആന്തരിക അവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചു

8 May 2022 8:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ; ആന്തരിക അവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചു
X

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ പോലീസിന് ലഭിക്കും. ആന്തരിക അവയവങ്ങളുടെ സാമ്പിളുകളും രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ലാബിലാണ് പരിശോധന നടത്തുന്നത്.

പാവണ്ടൂര്‍ ജുമാ മസ്ഡിദിലെ ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ച റിഫയുടെ മൃതദേഹം ഇന്നലെയാണ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. കഴുത്തില്‍ ആഴത്തിലുള്ള പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റിഫയുടെ മാതാപിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റിഫയെ ഭര്‍ത്താവ് മെഹനാസ് മര്‍ദ്ദിക്കാറുണ്ടെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ വച്ച് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല. എന്നാല്‍ റിഫയുടെ ഭര്‍ത്താവ് മെഹനാസും സുഹൃത്തുക്കളും പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നു പറഞ്ഞ് കബിളിപ്പിച്ചതായി റിഫയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ദുബായില്‍ നടത്തിയ ദേഹ പിരശോധന ഫലവുമായി ഒത്തു നോക്കാനാണ് അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുന്നത്.

STORY HIGHLIGHTS: Police will receive the post-mortem report of Vlogger Rifa Mehnu, who died under mysterious circumstances, tomorrow

Next Story