Top

ഔഷധിയ്ക്ക് പുതിയ കേന്ദ്രങ്ങള്‍; സന്ദീപാനന്ദ ഗിരി ആശ്രമത്തിലും കേന്ദ്രമെന്ന് സൂചന

82 വര്‍ഷം പഴക്കമുള്ള ആയുര്‍വേധ ചികിത്സ കേന്ദ്രമായ ഔഷധിയുടെ ചികിത്സാ പ്രവര്‍ത്തനം തൃശ്ശൂര്‍ ജില്ല വിട്ട് പുറത്തേക്ക് വ്യാപിച്ചിട്ടില്ല

18 Oct 2022 12:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഔഷധിയ്ക്ക് പുതിയ കേന്ദ്രങ്ങള്‍; സന്ദീപാനന്ദ ഗിരി ആശ്രമത്തിലും കേന്ദ്രമെന്ന് സൂചന
X

തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാരിന്റെ ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഔഷധി, ചികിത്സ കേന്ദ്രങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ആരംഭിക്കുന്നു. കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പുതിയ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. തിരുവന്തപുരം സന്ദീപാനന്ദ ഗിരി ആശ്രമത്തില്‍ ചികിത്സ കേന്ദ്രം തുടങ്ങുന്നതിന് ഔഷധി താല്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

82 വര്‍ഷം പഴക്കമുള്ള ആയുര്‍വേധ ചികിത്സ കേന്ദ്രമായ ഔഷധിയുടെ ചികിത്സാ പ്രവര്‍ത്തനം തൃശ്ശൂര്‍ ജില്ല വിട്ട് പുറത്തേക്ക് വ്യാപിച്ചിട്ടില്ല. ഔഷധിയുടെ മുന്‍ ചെയര്‍മാന്‍കാലത്ത് കൂടുതല്‍ കേന്ദ്രങ്ങള്‍ക്കായി ആലോചന നടത്തിയിരുന്നു. അദ്ദേഹമാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ഔഷധി ആരംഭിക്കാനുള്ള നിര്‍ദേശം ഭരണസമിതിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത് .

എന്നാല്‍ ഇപ്പോള്‍ തൃശ്ശൂര്‍ ചികിത്സ കേന്ദ്രത്തില്‍ തിരക്ക് അനുഭനപ്പെട്ട സാഹചര്യത്തിലും ആയുഷിന്റെ ഫണ്ട് ലഭിച്ചതിനു പിന്നാലെയാണ് കൂടുതല്‍ ചികിത്സ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനം പുനരാരഭിച്ചത്. അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടങ്ങളാണ് ചികിത്സാ കേന്ദ്രത്തിനാവശ്യം. വാടകയ്‌ക്കോ വിലയ്‌ക്കോ സ്ഥലങ്ങള്‍ സ്വന്തമാക്കാനാണ് ചര്‍ച്ചയിലെ നിര്‍ദേശം. ഔഷധി അധികൃതര്‍ സന്ദീപാനന്ദ ഗിരി ആശ്രമം സന്ദര്‍ശിക്കുകയും അവിടുത്തെ സൗകര്യങ്ങളില്‍ തൃപ്തിപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നിരുന്നാലും ചര്‍ച്ചകളുടെ ആദ്യഘട്ടം മാത്രമേ നടന്നിട്ടുള്ളുവെന്ന് ഔഷധി അധികൃതര്‍ അറിയിച്ചു. ആശ്രമത്തില്‍ ചികിത്സാ കേന്ദ്രം തുടങ്ങാനുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ലായെന്ന് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ ഔഷധി തുടങ്ങുന്ന കാര്യം സന്ദീപാനന്ദ ഗിരി നിഷേധിച്ചു. അങ്ങനെ എന്തെങ്കിലും തീരുമാനമായാല്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: New Centers for Aushadhi in Sandeepananda Giri Ashram

Next Story