ഒന്നാം ഇന്നിങ്സ് ലീഡെടുത്ത് ഇംഗ്ലണ്ട് ലയൺസ്; പിന്നാലെ ഇന്ത്യ എയുടെ തിരിച്ചടി; ആവേശകരമായി ചതുർദിന മത്സരം

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ചതുര്‍ദിന മത്സരത്തില്‍ ലീഡ് വഴങ്ങി ഇന്ത്യ എ ടീം.

dot image

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ചതുര്‍ദിന മത്സരത്തില്‍ ലീഡ് വഴങ്ങി ഇന്ത്യ എ ടീം. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 557 നെതിരെ ഇംഗ്ലണ്ട് 587 റണ്‍സാണ് അടിച്ചെടുത്തത്. 30 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇംഗ്ലണ്ട് ലയൺസ് നേടിയത്. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ നാലാം ദിനം ലീഡ് തിരിച്ചുപിടിച്ചു.

20 ഓവർ പിന്നിടുമ്പോൾ 126 റൺസിന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ എ. 64 റൺസെടുത്ത യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റാണ് നഷ്ടമായത്. നിലവിൽ 58 റൺസുമായി അഭിമന്യു ഈശ്വരനും മൂന്ന് റൺസുമായി ധ്രുവ് ജുറലും ക്രീസിലുണ്ട്. നേരത്തെ ടോം ഹെയ്‌നെസ് (171), ഡാന്‍ മൗസ്‌ലി (113), മാക്‌സ് ഹോള്‍ഡന്‍ (101) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിനെ ലീഡിലേക്ക് നയിച്ചത്. മുകേഷ് കുമാര്‍ മൂന്നും ഷാര്‍ദുല്‍ താക്കൂര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഒന്നാം ഇന്നിംഗ്സില്‍ 125.1 ഓവറില്‍ 557 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. വണ്‍ഡൗണായി ക്രീസിലെത്തി ഇരട്ട സെഞ്ച്വറി തികച്ച മലയാളി കരുണ്‍ നായരാണ് (281 പന്തില്‍ 204) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സര്‍ഫറാസ് ഖാന്‍ (119 പന്തില്‍ 92), ധ്രുവ് ജുറല്‍ (120 പന്തില്‍ 94) എന്നിവര്‍ സെഞ്ച്വറിക്കരികെ പുറത്തായി. ഇംഗ്ലണ്ട് ലയണ്‍സിനായി ജോഷ് ഹള്ളും സമാന്‍ അക്തറും മൂന്ന് വീതവും എഡ്ഡീ ജാക്ക് രണ്ടും റെഹാന്‍ അഹമ്മദും അജീത് ഡെയ്ലും ഓരോ വിക്കറ്റും നേടി.

Content Highlights: England Lions vs India A four day test

dot image
To advertise here,contact us
dot image